ചലചിത്ര പുരസ്കാര ദാന ചടങ്ങിനെത്താത്ത താരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി
text_fieldsതലശ്ശേരി: സംസ്ഥാന ചലചിത്ര പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാത്ത താരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷണിക്കാതെ തന്നെ ചലച്ചിത്ര മേഖലയിൽനിന്നും കൂടുതൽ പേർ പുരസ്കാര ദാന ചടങ്ങിന് വരുന്ന സ്ഥിതി ഉണ്ടാകണം. പുരസ്കാരം ലഭിച്ചവരെ പ്രോത്സാഹിപ്പിക്കുക എന്നത് എല്ലാവരുടെയും കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
താൻ പറയുന്നത് ക്രിയാത്മകമായി എടുക്കണം. സിനിമയെ പ്രോൽസാഹിപ്പിക്കാനാണ് പുരസ്കാരങ്ങൾ. ഇത്തരം ചടങ്ങുകളെ സിനിമാലോകം ശരിയായ രീതിയിൽ കാണുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
തലശ്ശേരിയിൽ നടന്ന ചടങ്ങിൽ അമ്മ പ്രസിഡൻറും സി.പി.എം എം.പിയുമായ ഇന്നെസൻറ്, മുഖ്യാതിഥികളായ മധു, ഷീല, മഞ്ജുവാര്യർ എന്നിവരുൾപ്പെടെ പല പ്രധാന പ്രമുഖരും എത്തിയില്ല. ഇതിലുള്ള അനിഷ്ടമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ വ്യക്തമാക്കിയത്. ക്ഷണിക്കാതെ തന്നെ സിനിമയുമായി ബന്ധപ്പെട്ടവർ ഇത്തരം ചടങ്ങുകളിൽ എത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നെസൻറും കെ.ബി. ഗണേഷ്കുമാറും എത്താതിരുന്നത് ദിലീപിനോടുള്ള സമീപനത്തിലുള്ള ഭിന്നതയാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.