തീവ്രവാദ സംഘടനകളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും മുസ്‌ലിം ലീഗ് ഏറ്റെടുത്തു -മുഖ്യമന്ത്രി
text_fieldsകൊച്ചി: വഖഫ് പ്രശ്നത്തിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും ഇപ്പോൾ മുസ്ലീം ലീഗ് സ്വയം ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിലപാട് മുസ്‌ലിം ലീഗിന് പിന്നിൽ അണിനിരന്ന സമാധാന കാംക്ഷികളായ ജനവിഭാഗത്തെ തീവ്രവാദ രാഷ്ട്രീയത്തിന്‍റെ കൈകളിലേക്ക് എറിഞ്ഞ് കൊടുക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് പ്രശ്നത്തിൽ അവർ നടത്തിയ റാലിയും അവർ സ്വീകരിച്ച സമീപനവുമെല്ലാം നേരത്തെയുള്ള നിലപാടിൽനിന്ന് കടന്നു പോകുകയാണ്. നേരത്തെ തന്നെ മതതീവ്രവാദ സംഘടനകളോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമർശനം ലീഗിനെതിരെ ഉണ്ട്. ഇപ്പോൾ അത് ഒന്നുകൂടി കടന്ന് പോകുന്നു.
രാഷ്ട്രീയ ലാഭത്തിനായി സഖ്യമുണ്ടാക്കുന്നു എന്നൊക്കെയുള്ള വിമർശനം നേരത്തെ ഉണ്ടായിരുന്നതാണ്. ജമാഅത്തെ ഇസ്‌ലാമി, പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ ഈ സഖ്യം പരസ്യമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രത്യക്ഷത്തിൽ അല്ലാതെ തന്നെ സഖ്യം ചേർന്ന് പ്രവർത്തിക്കുന്ന നിലയാണ് സ്വീകരിച്ചത് -മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.