Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്യാമ്പുകളിലുള്ളവർക്ക്...

ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം; ശുചീകരണം ഊർജിതമാക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം; ശുചീകരണം ഊർജിതമാക്കണം -മുഖ്യമന്ത്രി
cancel
camera_alt???????????? ?????? ?????????????? ?????? ???????? ??? ???????????? ??????????? ??????????? ???????????????.

​തിരുവനന്തപുരം: മഴക്കെടുതികളെ തുടർന്ന്​ ദുരിതശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ ജി ല്ലാ കലക്​ടർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശുചീകരണം നല്ലതോതിൽ നടക്കുന്നുവെന്ന ് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വ ീഡിയോ കോൺഫറൻസിങിലാണ് മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയത്.

ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങൾ ശ്രദ്ധിക്കണം. ആ വശ്യത്തിന് ശൗചാലയങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കണം. ക്യാമ്പുകൾ വൃത്തിയായി ഇരിക്കാൻ നല്ല തോതിലുള്ള ശുചീകരണം വേണം. മഴക്കാലമായതിനാൽ ഹാളുകളിലും മറ്റും കഴിയുന്നവർക്ക് പരമാവധി പുതപ്പുകൾ പോലുള്ള സൗകര്യങ്ങൾ എത്തിക്കാൻ ശ്രദ്ധിക്കണം.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടുകൾ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തി​​െൻറ സാധ്യതകൾ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണം. നല്ല തോതിൽ ബീച്ചിംഗ് പൗഡർ പോലുള്ള ശുചീകരണ വസ്​തുക്കൾ എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്തുകളിലും വാർഡുകളിലും ചെയ്യേണ്ട കാര്യങ്ങളും മുഖ്യമന്ത്രി നിർദേശമായി നൽകിയിട്ടുണ്ട്. വെള്ളം കയറി നാശമുണ്ടായ കടകളുടെ ശുചീകരണത്തിനും സഹായമെത്തിക്കണം. ചില ടൗണുകളിലാകെ വെള്ളം കയറി കടകൾക്ക് നാശമുണ്ടായിട്ടുണ്ട്. വൃത്തിയാക്കാനുള്ള സഹായമുറപ്പാക്കുന്നവർക്കൊപ്പം ഇൻഷുർ ചെയ്തിട്ടുള്ള കടക്കാർക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നൽകണം. വീടുകൾ മാത്രമല്ല, കിണറുകൾ ശുചീകരിക്കാനുമുള്ള ഇടപെടൽ ആദ്യഘട്ടത്തിൽതന്നെ വേണം.
ജില്ലകളിലെ പ്രശ്‌നങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥയുണ്ടാവണം.

വീടുകൾ നശിച്ചവർക്ക് ക്യാമ്പുകൾ അവസാനിച്ചാലും താമസിക്കാനായി കൂട്ടായ താമസസ്ഥലങ്ങൾ കളക്ടർമാർ കണ്ടെത്തണമെന്നും മുഖ്യമ​ന്ത്രി നിർദേശിച്ചു. അത്തരം ക്യാമ്പുകൾക്കായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണം. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർ അവിടെ താമസിക്കുന്നതായി ഉറപ്പാക്കണമെന്നും കളക്ടർമാരോട് നിർദേശിച്ചു.

തകരാറിലായ വൈദ്യുതിബന്ധം അതിവേഗതയിൽ പുനഃസ്ഥാപിക്കാൻ ശ്രദ്ധവേണം. റോഡി​​െൻറ തകർച്ച പരിഹരിക്കനും
പമ്പ് ഹൗസുകൾ തകരാറിലായ സ്ഥലങ്ങളിൽ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാക്കുകയും ചെയ്യണം. സഹായസാമഗ്രികൾ ആവശ്യാനുസരണം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslidekerala newskerala floodheavy rains2019Pinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan - District collector video conference- Kerala news
Next Story