രാഹുൽഗാന്ധിയെ കുറ്റം പറഞ്ഞിട്ടില്ല; പദവിക്ക് നിരക്കാത്തത് പറഞ്ഞപ്പോൾ മറുപടി കൊടുത്തുവെന്ന് മാത്രം -പിണറായി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെ വിമർശിച്ചതിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽഗാന്ധിയെ താൻ ഒന്നും പറഞ്ഞിട്ടില്ല. കേരളത്തിൽ വന്ന് പദവിക്ക് നിരക്കാത്തത് പറഞ്ഞതിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ രാഹുലിനെ കുറിച്ച് നല്ലതു പറഞ്ഞിട്ടുണ്ടോ എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ചിലരുടെ ഉപദേശം സ്വീകരിച്ചാണ് അദ്ദേഹം അങ്ങനെ പ്രസംഗിച്ചത്. മറ്റാളുകളെയെല്ലാം അറസ്റ്റ് ചെയ്തു. എന്തുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല. എന്നാണ് രാഹുൽ ഇവിടെ വന്ന് ചോദിച്ചത്. എന്തടിസ്ഥാനത്തിലായിരുന്നു ആ ചോദ്യം. അതാണോ രാഹുലിനെ പോലെയുള്ള കോൺഗ്രസിന്റെ നേതാക്കൾ കേരളത്തിൽവന്ന് പറയേണ്ടത് എന്നും പിണറായി വിജയൻ ചോദിച്ചു.
രാഹുലിന്റെ ആ ചോദ്യത്തിന് സ്വാഭാവികമായി മറുപടി നൽകുക മാത്രമാണ് ചെയ്തത്. തെരഞ്ഞെടുപ്പ് രംഗത്ത് ഇത്തരമൊരു നിലപാട് ആർക്കാണ് ഗുണം ചെയ്യുക.ഇവിടെ ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി കേന്ദ്രസേന ചെയ്യുന്നുണ്ട്. അതിന് ചൂട്ടുപിടിക്കാൻ നിങ്ങളും നോക്കുന്നു. ആ ചൂട്ടുപിടിക്കുന്നവർക്ക് എണ്ണ പകരുന്ന പണിയല്ല രാഹുൽ ചെയ്യേണ്ടതെന്നും പിണറായി ഓർമിപ്പിച്ച
രാഹുല്‍ ഗാന്ധിക്ക് പഴയൊരു പേരുണ്ട്. അതില്‍നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. യാത്ര നടത്തിയപ്പോള്‍ കുറച്ചു മാറ്റം വന്നെന്നാണു കരുതിയത് എന്നായിരുന്നു പിണറായി വിജയൻ രാഹുലിന് മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.