'പുതുതായി ക്രിസ്തുമതം സ്വീകരിച്ചവർ'; വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പോസ്റ്റ് തിരുത്തി
text_fieldsതിരുവനന്തപുരം: ഡൽഹിയിൽ നിന്നും ഒഡീഷയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത മലയാളികൾ ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിനെച്ചൊല്ലി വിവാദം. ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പോസ്റ്റിൽ മുഖ്യമന്ത്രി 'പുതുതായി ക്രിസ്തുമതം സ്വീകരിച്ചവർ' എന്നു ചേർത്തതാണ് വിവാദത്തിന് തിരിെകാളുത്തിയത്.
മതപരിവര്‍ത്തനം ആരോപിച്ചുള്ള സംഘ്പരിവാർ ആക്രമണങ്ങളെ പരോക്ഷമായി സഹായിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന വിമർശനത്തിന് പിന്നാലെ പോസ്റ്റ് തിരുത്തിയിട്ടുണ്ട്. വിഷയം യു.ഡി.എഫ് കേന്ദ്രങ്ങൾ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.
ഈ മാസം 19നാണ് തിരുഹൃദയ സന്യാസിനി സമൂഹ (എസ്.എച്ച്)ത്തിെൻറ ഡൽഹി പ്രൊവിൻസിലെ ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് പിന്തുടർന്ന് ബജ്റംഗ്ദളുകാർ അതിക്രമം കാട്ടിയത്.
രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സന്യാസിനിമാരിൽ ഒരാൾ ഡൽഹി പ്രൊവിൻഷ്യൽ ഹൗസിലേക്ക് വിളിച്ച് വിവരം ധരിപ്പിച്ചപ്പോഴേക്കും ജയ് ശ്രീരാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളി തുടങ്ങി. തങ്ങൾ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചവരാണെന്നു പറഞ്ഞെങ്കിലും അംഗീകരിക്കാതെയായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.