വ്യാജ പ്രചാരണം കൊണ്ട് കേരളത്തെ കീഴ്പ്പെടുത്തിക്കളയാം എന്ന് സംഘപരിവാർ കരുതേണ്ട -പിണറായി
text_fieldsതിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്ന് ആർ.എസ്.എസും കേന്ദ്ര മന്ത്രിമാരും പിന്മാറണമെന്നും ഫെഡറൽ തത്ത്വങ്ങൾ മറന്ന് കേരളത്തിനെതിരെ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സി.പി.എം പ്രവർത്തകർ മാവോവാദികളെ പോലെ അക്രമം നടത്തുെന്നന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ പ്രസ്താവന സ്വന്തം അനുയായികളുടെ അക്രമവും ആർ.എസ്.എസിെൻറ അക്രമ- വർഗീയ രാഷ്ട്രീയവും മൂടിവെക്കാനുള്ള ദുർബലമായ തന്ത്രമാണെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടത്തുന്ന ജാഥ ആരംഭിക്കുന്നത് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽനിന്നാണ്. സമാധാനപരമായ ജനജീവിതം നിലനിന്ന അവിടെ ഡിവൈ.എഫ്.ഐ നേതാവും സി.പി.എം പ്രവർത്തകനുമായ സി.വി. ധനരാജിനെ 2016 ജൂലൈ 11ന് രാത്രി വീട്ടിൽ വെട്ടിക്കൊലപ്പെടുത്തിയതെന്തിനായിരുന്നു എന്ന് അമിത് ഷായും നേതാക്കളും സ്വന്തം അനുയായികളോട് ചോദിക്കണം. ധർമടത്ത് സി.വി. രവീന്ദ്രൻ, സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കെ. മോഹനൻ എന്നിവരെ കൊലപ്പെടുത്തിയപ്പോൾ സി.പി.എം പ്രവർത്തകൻ ശ്രീജന്‍ ബാബുവിനെ ആര്‍.എസ്.എസുകാര്‍ ഭീകരമായി വെട്ടിപ്പരിക്കേൽപിച്ചു. കണ്ണൂരിൽ നടന്ന എല്ലാ സമാധാന ശ്രമങ്ങളെയും ധിക്കരിക്കുന്ന ആർ.എസ്.എസ് കണ്ണൂരിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അമിത് ഷാ അന്വേഷിക്കും എന്നാണു കരുതുന്നത്. അതിന് പ്രകാശ് ജാവ്‌ദേക്കർ മുൻകൈ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
സമാധാനം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമായ ഇടപെടലാണ് സംസ്ഥാന സർക്കാറിൽനിന്നുണ്ടാകുന്നത്.കേരളത്തെ ലക്ഷ്യമിട്ടു നടത്തുന്ന വ്യജപ്രചാരണങ്ങൾ കേരളവും മലയാളികളും നെഞ്ചോട് ചേർത്തുവെച്ച മതനിരപേക്ഷതയും ശരിയായ രാഷ്ട്രീയവും സംഘ്പരിവാറിനെ എത്രയേറെ അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.