ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന് വിപ്ലവ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി
text_fieldsതിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന് വിപ്ലവ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും ഷി ജിൻപിങ്ങ് കഴിഞ്ഞദിവസമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആഗോള രാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയർന്നുവന്നത് തീർച്ചയായും പ്രശംസനീയയ കാര്യമാണെന്നും ചൈന കൂടുതൽ സമ്പന്നത കൈവരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ആശംസകൾ നേരുകയാണ് പിണറായി. ചൈനയെ കൂടുതൽ സമ്പന്നമാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെ അഭിനന്ദിക്കുകയാണ് ട്വീറ്റിലൂടെ പിണറായി.
ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ മൂവായിരത്തോളം അംഗങ്ങൾ ഷി ജിൻപിങ്ങിനു വോട്ടുചെയ്യുകയായിരുന്നു. നേരത്തെ പാർട്ടി കോൺഗ്രസിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാൾതന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നത്. ഷി ജിൻപിങ്ങിന്റെ തുടർച്ചക്കായി ണ്ടു തവണയിലധികം ഒരാൾ പ്രസിഡന്റ് പദവിയിലിരിക്കരുതെന്ന വ്യവസ്ഥ നേരത്തേ ചൈനീസ് ഭരണഘടനയിൽനിന്ന് നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.