കണ്ണൂരിലും ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആലോചനയിൽ –മുഖ്യമന്ത്രി
text_fieldsകരിപ്പൂർ: കണ്ണൂർ വിമാനത്താവളവും ഹജ്ജ് പുറപ്പെടൽ കേന്ദ്രമാക്കുന്ന കാര്യം ആലോചിക ്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിപ്പൂർ ഹജ്ജ് ഹൗസിൽ സംസ്ഥാന ഹജ്ജ് ക്യാമ്പി െൻറ ഉദ്ഘാടനവും വനിത ബ്ലോക്ക് ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കണ ്ണൂരിലും കേന്ദ്രം വന്നാൽ കാസർകോട്, കണ്ണൂർ ഭാഗത്തുള്ളവർക്ക് സഹായകരമാകും. തീർഥാടകരുടെ എണ്ണം കൂടുന്നതിനാൽ സൗകര്യങ്ങളും വർധിക്കണം. സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് രണ്ടിടങ്ങളിൽനിന്ന് തീർഥാടകർ ഹജ്ജിന് പുറപ്പെടുന്നത്. റൺവേ വികസനഭാഗമായാണ് നെടുമ്പാശ്ശേരിയിലേക്ക് ക്യാമ്പ് മാറ്റേണ്ടിവന്നത്.
കരിപ്പൂരിൽ കാര്യങ്ങൾ ഫലപ്രദമായപ്പോൾ പുറപ്പെടൽ കേന്ദ്രം ഇങ്ങോട്ട് മാറ്റേണ്ടതായിരുന്നെങ്കിലും ഇതിന് കാലതാമസമെടുത്തു. അതിെൻറ ഭാഗമായുള്ള ഇടപെടലുകൾ എല്ലാ കേന്ദ്രങ്ങളിൽ നിന്നുമുണ്ടായി. സംസ്ഥാന സർക്കാർ ഇതിനായി നിരന്തരം ശ്രമിച്ചെന്നും പിണറായി പറഞ്ഞു.
വ്യക്തിമനസ്സിനെ സമൂഹമനസ്സിനോട് കൂട്ടിച്ചേർക്കുന്ന മഹത്തായ കർമമെന്ന നിലയിൽ വേറിട്ടുനിൽക്കുന്നതാണ് ഹജ്ജ്. സമാധാനവും ത്യാഗവും സാഹോദര്യവുമാണ് ആ മഹദ്കർമം മുന്നോട്ടുവെക്കുന്നത്. വനിത ബ്ലോക്കിെൻറ നിർമാണം അടുത്ത ഹജ്ജിനുമുമ്പ് പൂർത്തിയാക്കും. ഹജ്ജ് തീർഥാടകർ തിരിച്ചുവന്നപ്പോൾ പ്രളയദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറിയതിനെ മുഖ്യമന്ത്രി പ്രശംസിച്ചു.
ന്യൂനപക്ഷ, വഖഫ്, ഹജ്ജ്കാര്യ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ആദ്യ തീർഥാടകൻ മൊയ്തീൻ കോയക്ക് സ്പീക്കർ യാത്രരേഖകൾ കൈമാറി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ബോധന പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.