ശബരിമലയിൽ യുവതികളെ നൂലിൽകെട്ടി ഇറക്കിയതല്ല –മുഖ്യമന്ത്രി
text_fieldsകിളിമാനൂർ: ശബരിമലയിൽ രണ്ടുപേർ ദർശനം നടത്തിയപ്പോൾ ഹർത്താൽ നടത്തിയവർ ഒരുയു വതികൂടി ദർശനം നടത്തിയ സാഹചര്യത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്യുന്നില്ലേയെന്ന് മു ഖ്യമന്ത്രി പിണറായി വിജയൻ. ശ്രീലങ്കൻ യുവതിയുടെ ദർശനം സ്ഥിരീകരിച്ച മുഖ്യമന്ത്രി, ശ ബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ സർക്കാർ നൂലിൽ കെട്ടി ഇറക്കിയതെല്ലന്നും വ്യക്തമാക്കി.
സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരം വന്നതാണ്. ആരു വന്നാലും സുരക്ഷ നൽകും. യുവതികൾ കയറിയാൽ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞവർ ഇപ്പോൾ എവിടെയാണ്?. പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂർ ലോക്കൽ കമ്മിറ്റി ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ പ്രവേശിച്ച യുവതികളെ ഭക്തർ തടഞ്ഞില്ല. സംഘ്പരിവാറാണ് അക്രമം അഴിച്ചുവിട്ടത്. അവർക്ക് ജനപിന്തുണയില്ല. സഹികെട്ടപ്പോൾ നാട്ടുകാർതന്നെ സംഘടിച്ച് അവരെ തിരിച്ചയച്ചത് കണ്ടു. അത്രയേയുള്ളൂ സംഘ്പരിവാറിെൻറ ശൗര്യം. ആർ.എസ്.എസും ബി.ജെ.പിയും പ്രത്യേക അജണ്ട െവച്ചാണ് പ്രവർത്തിക്കുന്നത്.
ഇടത് സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. ഇവർക്കൊപ്പംചേർന്ന് കേരളത്തിലെ കോൺഗ്രസും യു.ഡി.എഫും പ്രവർത്തിക്കുന്നു. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.