കോവിഡിനെ മുഖ്യമന്ത്രി രാഷ്ട്രീയവത്കരിച്ചു -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡിനെ രാഷ്ട്രീയവത്കരിച്ചെന്ന് കോൺഗ്രസ് നേതാവ് കെ. മുര ളീധരൻ. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. മഹാദുരന്തത്തെ എല്ലാവരും ഒരുമിച്ച് നേരിടുേമ ്പാൾ ഇതിൻെറ മറവിൽ തെരഞ്ഞെടുപ്പ് ജയിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളേക്കാൾ അപേക് ഷിച്ച് കേരളത്തിൽ കോവിഡ് കുറവാണ്. അവരുടെ വിവരങ്ങൾ ശേഖരിക്കാൻ സി-ഡിറ്റ് മതി. സ്പ്രിൻക്ലറിൻെറ ആവശ്യമില്ലായിരുന്നു. വിദേശ കമ്പനിയുമായി കരാർ ഒപ്പിടുേമ്പാൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ സർക്കാർ പാലിച്ചിട്ടില്ല. സംസ്ഥാന മന്ത്രിസഭ അറിയുകയോ കേന്ദ്ര സർക്കാറിൻെറ അനുമതി തേടുകയോ ചെയ്തിട്ടില്ല. വീഴ്ച ഐ.ടി വകുപ്പിേൻറതാണ്.
പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർബൺ കോപ്പിയായി മാറിയെന്നും കെ. മുരളീധരൻ ആരോപിച്ചു. അതിൻെറ അവസാനത്തെ ഉദഹാരണമാണ് കെ.എം. ഷാജിക്കെതിരായ വിജിലൻസ് കേസ്. സർക്കാറിൻെറ വീഴ്ച ചൂണ്ടിക്കാണിക്കുന്നത് പ്രതിപക്ഷ ഉത്തരാവദിത്വമാണ്.
2017ൽ കൊടുത്ത പരാതിയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. വിഷയത്തിൽ സ്പീക്കർ നിഷ്പക്ഷത കളഞ്ഞുകുളിച്ചു. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണം. ലോക്ഡൗൺ കഴിഞ്ഞാൽ പ്രത്യക്ഷ സമരം തുടങ്ങും.
കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായിരുന്നുവെങ്കിൽ കാസർകോട് അതിർത്തിയിൽ 11 പേർ ചികിത്സ കിട്ടാതെ മരിക്കില്ലായിരുന്നു. യു.ഡി.എഫ് കൊണ്ടുവന്ന മെഡിക്കൽ കോളജ് രാഷ്ട്രീയ വിരോധം കാരണം റദ്ദാക്കിയെന്നും കെ. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.