'അലനും താഹയും മാവോവാദികളല്ല'; മുഖം നഷ്ടപ്പെട്ട് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അലൻ ഷുഹൈബും താഹ ഫസലും മാവോവാദികളല്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയതോടെ മുഖംനഷ്ടപ്പെട്ടത് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും. എൻ.െഎ.എ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച അവസാന കുറ്റപത്രത്തിലാണ് പിണറായി വിജയെൻറയും സി.പി.എം നേതൃത്വത്തിെൻറയും സംസ്ഥാന പൊലീസിെൻറയും മുഴുവൻ വാദങ്ങളുടെയും മുനയൊടിഞ്ഞത്.
'അവരെന്തോ പരിശുദ്ധന്മാരാണ്, ഒരുതെറ്റും ചെയ്യാത്തവരാണ്, ചായ കുടിക്കാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തെതന്ന തരത്തിൽ ധാരണ വേണ്ട' എന്നാണ് മുഖ്യമന്ത്രി ജനുവരി ഒന്നിന് അലനെയും താഹയെയും കേരള പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ചത്. 'സാധാരണഗതിയിൽ യു.എ.പി.എ ചുമത്തിയത് മഹാഅപരാധമാെയന്ന് പറയണമെന്നാണ് എല്ലാവരും കരുതുന്നത്, അങ്ങനെ പറയാൻ തയാറല്ലെന്നും' പിണറായി അന്ന് പറഞ്ഞു. 2019 നവംബറിൽ ഇരുവരെയും അറസ്റ്റ് ചെയ്ത പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. എൻ.െഎ.എ ഏെറ്റടുത്ത് അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ ഭീകരസംഘടനയിൽ അംഗങ്ങളെന്ന നിലയിൽ യു.എ.പി.എ 20ാംവകുപ്പ് ഇരുവർക്കും എതിരെ ചുമത്തി. പക്ഷേ, കോടതിയിൽ സമർപ്പിച്ച അവസാന കുറ്റപത്രത്തിൽ ഇൗ വകുപ്പ് ഒഴിവാക്കി. ആരോപണവിധേയർ നിരോധിത ഭീകരസംഘടനയിലെ അംഗങ്ങളെന്ന വാദം പ്രോസിക്യൂഷനില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ സി.പി.െഎ മാവോവാദി പാർട്ടി അംഗങ്ങളാണെന്ന് പറയാൻ കഴിയില്ല. ഇരുവരുടെയും പ്രവർത്തനങ്ങൾ പൂർണമായി നിയന്ത്രിക്കപ്പെടുന്നത് ആ സംഘടനയുടെ നിർദേശപ്രകാരമാണെന്ന് പറയാൻ കഴിയില്ലെന്നും വിധിന്യായം വ്യക്തമാക്കി.
ഒപ്പം നിരോധിത സംഘടനയുമായി ഒത്തുചേർന്ന് പ്രവർത്തിെച്ചന്ന് ആരോപിച്ച യു.എ.പി.എ 38ാം വകുപ്പും ആ സംഘടനയെ സഹായിക്കാൻ യോഗങ്ങളും മറ്റും സംഘടിപ്പിെച്ചന്ന 39ാം വകുപ്പും തള്ളിയാണ് കോടതി അലനും താഹക്കും ജാമ്യം അനുവദിച്ചത്. ഇവർ മാവോവാദി സംഘടനയിൽ അംഗങ്ങളാണ്, ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ടു, എന്നിവക്ക് തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കിയെന്ന് താഹയുടെ അഭിഭാഷകനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറിയുമായ തുഷാർ നിർമൽസാരഥി 'മാധ്യമ'ത്തോട് പറഞ്ഞു.
'സമയമാവുേമ്പാൾ അലനും താഹയും ചെയ്ത കുറ്റത്തെക്കുറിച്ച് വിശദമായി പറയാമെന്നുപറഞ്ഞ' ആഭ്യന്തരവകുപ്പിെൻറ ചുമതല വഹിക്കുന്ന പിണറായി വിജയൻ ഇനി എന്ത് വിശദീകരണം നൽകുമെന്നതാണ് ശ്രദ്ധേയം. പൊലീസ് ഭാഷ്യത്തിൽ പിണറായി പരസ്യമായ വിശ്വാസം അർപ്പിച്ചതോടെയാണ്, ആദ്യം അലനും താഹക്കും ഒപ്പംനിന്ന സി.പി.എം കോഴിക്കോട് ജില്ല നേതൃത്വവും സംസ്ഥാന നേതൃത്വവും മലക്കം മറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.