ഇടത് മതേതരസഖ്യത്തിൽ കോൺഗ്രസിന് ഇടമില്ല- പിണറായി
text_fieldsതൃശൂർ: ദേശീയ തലത്തിൽ ബി.ജെ.പി.ക്കെതിരെ കോൺഗ്രസുമായി ചേർന്ന് രാഷ്ട്രീയ ബദൽ വേണ്ട എന്ന പാർട്ടി കേരള ഘടകത്തിെൻറ നിലപാട് അണികളിൽ അടിച്ചുറപ്പിക്കാനുള്ള നീക്കേതാടെ സി.പി.എം. ജില്ല സേമ്മളനങ്ങൾക്ക് തുടക്കം കുറിച്ചു. തൃശൂർ, വയനാട് ജില്ല സമ്മേളനങ്ങളാണ് ആദ്യം തുടങ്ങിയിരിക്കുന്നത്. തൃപ്രയാറിൽ നടന്ന തൃശൂർ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ലോക്സഭ തെരെഞ്ഞടുപ്പിൽ കോൺഗ്രസിനെ കൂട്ട് പിടിച്ച് ബി.ജെ.പിയെ നേരിടുക എന്ന നയം സി.പി.എമ്മിന് ഇല്ലെന്ന് അർഥശങ്കക്കിടമില്ലാതെ വ്യക്തമാക്കി. ശരിയായ നയനിലപാടിെൻറ അടിസ്ഥാനത്തിലാവണം രാഷ്്ട്രീയ ബദൽ രൂപം കൊള്ളേണ്ടതെന്നും അതിൽ കോൺഗ്രസിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത പാർട്ടി സെക്രട്ടറി േകാടിയേരി ബാലകൃഷ്ണനും ബി.ജെ.പി.ക്കെതിരെ കോൺഗ്രസുമായി തെരെഞ്ഞടുപ്പ് സഖ്യമുണ്ടാക്കണമെന്ന പാർട്ടി സെക്രട്ടറി സീതാറാം െയച്ചൂരിയുടെ ലൈൻ തള്ളിയ കേരള ഘടകത്തിെൻറ നിലപാട് ആവർത്തിച്ച് ഉറപ്പിക്കുകയാണ് ചെയ്തത്.
നവ ഉദാരവത്കരണ നയം പിന്തുടരുന്ന കോൺഗ്രസുമായി സി.പി.എമ്മുമായി കൂട്ടുണ്ടാക്കാനാവില്ല എന്ന് പിണറായി വിജയൻ പറഞ്ഞു. ‘ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ നീക്കം വേണം. പക്ഷെ, ശരിയായ നയനിലപാടില്ലാത്ത കോൺഗ്രസുമായി ഏച്ചുകൂട്ടി ഉണ്ടാക്കുന്ന സംവിധാനത്തിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ നോക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല. കോൺഗ്രസുമായി തെരെഞ്ഞഞടുപ്പ് സഖ്യമുണ്ടാക്കേണ്ടെന്ന് 21ാം പാർട്ടി കോൺഗ്രസ് തന്നെ വ്യക്തമാക്കിയതാണ്. അതിൽ നിന്ന് മാറ്റം വരുത്തേണ്ട സാഹചര്യം ഇത് വരെ രൂപപ്പെട്ടില്ല’^അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ക്കെതിരെ ഇടതുപക്ഷ െഎക്യമാണ് പാർട്ടി പ്രധാനമായി കാണുന്നത്. ഇതിനായി ജനാധിപത്യ, മതനിരപേക്ഷ ശക്തികളെ സഖ്യമുണ്ടാക്കണം. അതിലും കോൺഗ്രസിന് ഇടമില്ല-പിണറായി വ്യക്തമാക്കി.
േകാൺഗ്രസുമായി കൂട്ടുകൂടേണ്ട എന്ന നിലപാട് പ്രതിനിധി സമ്മേളന ചർച്ചയിൽ ചർച്ച ചെയ്ത് ഉറപ്പാക്കുക എന്നതാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം. ജില്ല സേമ്മളനങ്ങൾ ഫെബ്രുവരി ആദ്യവാരത്തിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.