മാവോവാദികൾ ആട്ടിൻകുട്ടികളല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിരവധി നിഷ്ഠുര കൊലപാതകങ്ങള്‍ നടത്തിയ മാവോവാദികൾ ആട്ടിന്‍കുട് ടികളും പരിശുദ്ധാത്മാക്കളുമല്ലെന്ന് മുഖ്യമന്ത്രി. വിവിധ സംസ്ഥാനങ്ങളിൽ മാവോവാദ ികൾ വധിച്ചവരുടെ പട്ടിക വായിച്ച മുഖ്യമന്ത്രി, ഇൗ അവസ്ഥ കേരളത്തിലും ഉണ്ടാകാൻ ശ്രമ ിക്കുന്നവരാണോ മാവോവാദികളെ പിന്തുണയ്ക്കുന്നതെന്ന് ചോദിച്ചു. യു.എ.പി.എ അറസ്റ്റിൽ അടിയന്തരപ്രമേയ അനുമതി തേടി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മാവോവാദികൾക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രഖ്യാപിച്ച സി.പി.ഐയെ പരോക്ഷമായി തള്ളുന്നത് കൂടിയായിരുന്നു മറുപടി.
സി.പി.ഐ നിലപാടാണ് തിരുവഞ്ചൂർ ആയുധമാക്കിയത്. കീഴടങ്ങാന്‍ തയാറായ മണിവാസകത്തെ തലയില്‍ വെടിവെച്ചത് ശരിയാണോയെന്ന് വ്യക്തമാക്കണം. വ്യാജ ഏറ്റുമുട്ടല്‍ മാത്രമല്ല വ്യാജതെളിവും ഉണ്ടാക്കിയതായി സി.പി.ഐ പറയുന്നു. ഇെതാക്കെ ചെയ്ത ഏതെങ്കിലും പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ അെല്ലന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കീഴടങ്ങാൻ വന്നവരെയല്ല വെടിെവച്ചുകൊന്നത്. കീഴടങ്ങാൻ വന്നവരെ കസ്റ്റഡിയിലെടുത്ത് വെടിവെച്ചുകൊന്നെന്ന് പറഞ്ഞ് മാവോവാദികളെ പരിശുദ്ധരാക്കാൻ ശ്രമിക്കേണ്ട. കീഴടങ്ങാൻ വന്ന ആട്ടിൻകുട്ടികളല്ല അവർ. പൊലീസിന് വെടിയേല്ക്കാത്തതായിരുന്നു ആദ്യത്തെ പ്രശ്നം. കാലൊടിഞ്ഞവരെ വെടിെവച്ചുകൊന്നു എന്നാണ് ഇപ്പോഴെത്ത വാദം. എന്തിനാണ് പവിത്രീകരിക്കാനും പരിശുദ്ധാത്മാക്കളുമാക്കാൻ ശ്രമിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും ആരോപണം ഉയർന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
1968ല്‍ ജനകീയവിപ്ലവത്തെ പിന്തുണച്ച് പ്രമേയത്തില്‍ ഒപ്പിട്ട പിണറായിയാണ് മാവോവാദികളെ വെടിെവച്ചുകൊല്ലുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇസ്രത്ത് ജഹാൻ കേസിൽ െപാലീസുകാർക്ക് പരിക്കില്ലാത്തതാണോ നിങ്ങളുടെ ദുഃഖമെന്ന മോദിയുടെ വാക്കുകളാണ് പിണറായിയും ചോദിക്കുന്നത്- ചെന്നിത്തല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.