തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ സർക്കാർ ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി
text_fieldsകണ്ണൂർ: സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ കേരളസർക്കാറിനെ അനുവദിക് കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വിമാനത്താവളവും ഏറ്റെടുത്തു നടത്താൻ സർക്കാർ തയാറാണ്. ശബരിമല തീർഥാടകർക്കായി എരുമേലിക്കടുത്ത് സ്ഥാ പിക്കാനുദ്ദേശിക്കുന്ന വിമാനത്താവളത്തിെൻറ സാധ്യതാപഠനം നടത്തി വരുന്നതായും ആവശ്യമായ അംഗീകാരം കേന്ദ്രത്തി െൻറ ഭാഗത്തു നിന്നുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂർഖൻപറമ്പിലേക്ക് വിമാനത്താവളമെത്തിയ ചരിത്രവ ും അദ്ദേഹം സദസ്സുമായി പങ്കുെവച്ചു. കണ്ണൂരിൽ വിമാനത്താവളമോ എന്ന് ആളുകൾ സംശയിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇത്തരം പല സംശയങ്ങളും തീർത്താണ് നാം ഇവിടം വരെയെത്തിയത്. 1996ൽ വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമ്മെടുത്ത താൽപര്യമാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർക്ക് ഇക്കാര്യത്തിൽ പ്രചോദനമായത്. കൂടുതൽ വീടുകൾ ഇല്ലാത്ത സ്ഥലമായതാണ് മൂർഖൻപറമ്പിന് അനുകൂലമായത്. ക്യാപ്റ്റൻ കൃഷ്ണൻ നായർ, പി.വി.കെ. നമ്പ്യാർ തുടങ്ങിയ പേരുകൾ ഈയവസരത്തിൽ അനുസ്മരിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിദേശവിമാനങ്ങളുടെ സർവിസ് തുടങ്ങുന്നതിനുള്ള അനുമതിയുടെ കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. അനുകൂലമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ചില ഉദ്യോഗസ്ഥരെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും തുടർച്ചയുണ്ടായില്ല. വ്യോമയാനമന്ത്രിയായി സുരേഷ് പ്രഭു ചുമതലയേറ്റതുമുതൽ കേരളത്തിെൻറ ആവശ്യങ്ങൾ താൽപര്യപൂർവം പരിഗണിക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നായി മാറ്റുന്നതിൽ വ്യോമയാനവകുപ്പിെൻറയും വ്യോമയാന സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും വലിയ ഇടപെടലുകളുണ്ടായിട്ടുണ്ട്.
കൊയിലാണ്ടി മുതൽ മൈസൂരു വരെയുള്ള യാത്രക്കാർക്ക് കണ്ണൂർ വിമാനത്താവളം അനുഗ്രഹമാവും. യാത്രക്കാരുടെ സൗകര്യാർഥം റോഡ് വികസനം പൂർത്തീകരിക്കും. റോഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ ചെറിയ പ്രശ്നങ്ങളുണ്ടാവും. എന്നാൽ, ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകും. റോഡ് വികസിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈകിച്ചത് യു.ഡി.എഫ് -മുഖ്യമന്ത്രി
കണ്ണൂർ: വിമാനത്താവളം എന്ന ആശയം വന്നപ്പോൾ ശക്തമായ എതിർപ്പാണുയർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്രായോഗികമാണെന്നൊക്കെ പറഞ്ഞായിരുന്നു എതിർപ്പ്. 1996ൽ തുടങ്ങിയ ആശയം പ്രാവർത്തികമാക്കുന്നതിന് 2018 വരെ ആകേണ്ട കാര്യമില്ലായിരുന്നു. 2001-06 കാലഘട്ടത്തിൽ വിമാനത്താവളവുമായി ബന്ധെപ്പട്ട് ഒരു പ്രവർത്തനവും നടക്കാതെ നിശ്ചലമായി. അത്തരമൊരു നിലപാടിന് പിന്നിലുള്ള കാരണം മനസ്സിലാകുന്നില്ല. 2006ൽ വി.എസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ നടപടികൾക്ക് വീണ്ടും ജീവൻവെച്ചു. ആ അഞ്ചുവർഷം നല്ലരീതിയിൽ പുരോഗതി കൈവരിച്ചു. ആ പുരോഗതിക്കനുസരിച്ച് തുടർന്നുള്ള അഞ്ചുവർഷം നീങ്ങിയോ എന്നതിലേക്ക് പോകുന്നില്ല. എന്നാൽ, നിശ്ചലമാക്കുന്നതിനു പകരം തുടർപ്രവർത്തനങ്ങൾ അവർക്കു നടത്തേണ്ടിവന്നു. പൂർത്തിയായെന്ന പ്രതീതി സൃഷ്ടിക്കാൻ ഒരു ഉദ്ഘാടനവും നടത്തി. വ്യോമസേനയുടെ കൈയിലുള്ള ചെറുവിമാനമിറക്കി അതു കാണാൻ കുറച്ചാളുകളെയും വിളിച്ചുവരുത്തിയ വിമാനത്താവളത്തിെൻറ ഒൗപചാരിക ഉദ്ഘാടനമാണ് ഞായറാഴ്ച നടന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.