മതത്തിന്‍റെ പേരിൽ ചില ശക്തികൾ വെറുപ്പ് പ്രചരിപ്പിക്കുന്നു -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: വർഗീയതയും വെറുപ്പും പ്രചരിപ്പിക്കാൻ മതത്തെയും മതഗ്രന്ഥങ്ങളെയും ചില ശക്തികൾ ബോധപൂർവം ഉപയോഗപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രമായ മാനവിക ദർശനവും സഹവർത്തിത്വവും സഹിഷ്ണുതയും സാഹോദര്യവുമൊക്കെയാണ് എല്ലാ മതങ്ങളുടെയും സത്ത. മനുഷ്യത്വത്തിെൻറ സംരക്ഷണത്തിന് നിലെകാള്ളണമെന്നത് പുരോഗമന പ്രസ്ഥാനങ്ങളുടെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരള മുസ്ലിം ജമാഅത്ത് ‘നവലോകം; നവചുവടുകൾ’ എന്ന വിഷയത്തിൽ സ്വപ്നനഗരിയിൽ സംഘടിപ്പിച്ച ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ വേട്ടയാടപ്പെടുകയാണ്. സച്ചാർ ഉൾപ്പെടെയുള്ള കമീഷൻ റിപ്പോർട്ടുകൾ കേന്ദ്രസർക്കാറിെൻറ അലമാരയിൽ പൊടിപിടിച്ച് കിടക്കുന്നു. സച്ചാർ കമീഷൻ റിപ്പോർട്ടിൽ രാജ്യത്തെ മുസ്ലിംകളുടെ ദയനീയാവസ്ഥ തുറന്നുകാട്ടിയിട്ടും അതിന് പരിഹാരം കാണാൻ സാധിച്ചില്ല. 13.8 കോടി മുസ്ലിംകളുള്ള ഇന്ത്യയിൽ ബഹുഭൂരിപക്ഷവും അതീവ പിന്നാക്ക വിഭാഗത്തിൽപെടുന്നവരാണ്, പട്ടികജാതിക്കാരെക്കാൾ പിറകിലാണ് മുസ്ലിംകൾ, പലരും പ്രതിമാസം 500 രൂപയിൽ കൂടുതൽ വരുമാനമില്ലാത്തവരാണ്, വിദ്യാഭ്യാസ മേഖലയിലും ഉയർന്ന തൊഴിൽ മേഖലകളിലും മുസ്ലിം സാന്നിധ്യം വളരെ കുറവാണ് തുടങ്ങിയ വിവരങ്ങൾ സച്ചാർ കമീഷൻ റിപ്പോർട്ടിൽ വ്യക്തമായതാണ്. ന്യൂനപക്ഷങ്ങൾ മുഖ്യധാരയിലേക്ക് വരണമെന്ന് പറഞ്ഞതുെകാണ്ടായില്ല. അവർക്ക് അതിന് അവസരങ്ങൾ നൽകണം. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര, സന്തുലിത വികസന നയമാണ് രാജ്യത്തിനാവശ്യം.
കഠ്വ സംഭവത്തിെൻറ പേരിൽ പ്രതിഷേധം പ്രത്യേക രീതിയിൽ വഴിതിരിച്ചുവിടാൻ സംസ്ഥാനത്ത് നടന്ന ശ്രമം വെളിച്ചത്തുകൊണ്ടുവന്നത് പൊലീസിെൻറ വൈദഗ്ധ്യവും ജാഗ്രതയുമാണ്. പൊലീസിെൻറ കരുതലില്ലായിരുന്നെങ്കിൽ നാട് നമ്മുടെ കൈയിൽനിന്ന് വഴുതി വലിയൊരു അപകടത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകുമായിരുന്നു - മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കാൻ യോജിച്ച മുന്നേറ്റം അനിവര്യമാെണന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.