ജനങ്ങളെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ വിഭാഗം നാട്ടിലുണ്ട് -പിണറായി
text_fieldsനെടുമ്പാശേരി: ജനങ്ങളെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ വിഭാഗം നമ്മുടെ നാട്ടിലുണ്ടെന്ന് മുഖ്യമന്ത്ര ി പിണറായി വിജയൻ. പ്രളയ ദുരന്തങ്ങൾ കഴിയുംമുമ്പ് ബോധപൂർവം ഒരു പ്രചരണം അഴിച്ചുവിട്ടു. പ്രകൃതിക്ഷോഭം മൂലമുള്ള മനു ഷ്യനിർമ്മിതമായ ദുരന്തമാണെന്ന് പ്രചരിപ്പിച്ചു. അത് ബോധപൂർവമായ ശ്രമമായിരുന്നു. ഇത്തരം പ്രചരണം നാട്ടിൽ വിലപ്പോ യില്ലെന്നും പിണറായി പറഞ്ഞു. എൻ.ആർ.ഇ.ജി.എസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.എ.ഇ സഹായം സ്വീകരിച്ചിരുന്നുവെങ്കിൽ മറ്റ് രാജ്യങ്ങളും സഹായിക്കുമായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ പാടില്ലെന്ന പ്രചാരണം നടന്നു. സംഭാവന വിലക്കാനുള്ള ശ്രമം വരെയെത്തി. ഒന്നിച്ചു നിൽക്കേണ്ട സമയത്ത് കേരള സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ബി.ജെ.പിയും കോൺഗ്രസും നടത്തിയത്. യു.ഡി.എഫ് ഇതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തി. ഇതിന്‍റെ തുടർച്ചയാണ് സുപ്രീംകോടതി വിധിയെ തുടർന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിൽ രാജ്യവും ലോകവും ശ്രദ്ധിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റമായിരുന്നു വനിതാ മതിൽ. ലിംഗസമത്വം ഭരണഘടനപരമായ അവകാശമാണ്. 50 ലക്ഷം വനിതകൾ മതിലിൽ അണിചേർന്നു. സ്ത്രീകൾ അണിചേർന്ന ലോകത്തിലെ ഏറ്റവും വലിയ മുന്നേറ്റം. നാടിന്‍റെ മുന്നേറ്റത്തെ തകർക്കാൻ യാഥാസ്ഥിതികർ എന്നും ശ്രമിച്ചിരുന്നു. നവോത്ഥാന ആശയങ്ങൾ ഉയർത്തി മുന്നോട്ട് പോകുമെന്നും എതിർപ്പ് വകവെയ്ക്കില്ലെന്നും പിണറായി വ്യക്തമാക്കി.
1991ന് മുൻപ് ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.