സർക്കാറിനെ അട്ടിമറിക്കാൻ മാവോവാദികളും വർഗീയവാദികളും കൈകോർക്കുന്നു –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആഗോളീകരണത്തിന് കേരളത്തിൽ ബദൽ സൃഷ്ടിക്കുന്ന എൽ.ഡി.എഫ് സർക ്കാറിെന അട്ടിമറിക്കാൻ മാവോവാദികളും ഇസ്ലാമിക വർഗീയവാദികളും ആർ.എസ്.എസും കൈകോർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.വൈ.എഫ്.െഎ സംസ്ഥാന പഠനക്യാമ്പ് ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിൽ ഇടതുപക്ഷ സർക്കാറിനെ തകർക്കാൻ കോടാലിയായി പ്രവർത്തിച്ചത് മാേവാവാദികളാണെന്നത് മറക്കാനാവില്ല. അതിനാൽ കൃത്യമായ രീതിയിലാവണം കാര്യങ്ങൾ നടത്തേണ്ടത്. ശക്തമായ ആശയപ്രചാരണം ഇതിനായി നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആഗോളവത്കരണകാലത്തെ കേരള മോഡൽ’ എന്ന വിഷയത്തിൽ പ്രഭാഷണവും മുഖ്യമന്ത്രി നടത്തി.
രാജ്യത്തിെൻറ െഫഡറൽ തത്ത്വങ്ങൾ ലംഘിക്കാൻ തയാറാവുമെന്നതാണ് ആഗോളീകരണത്തിെൻറ പ്രത്യേകത. ഇത് ഇന്ത്യയിൽ വലിയതോതിൽ നടക്കുന്നുണ്ട്. ഇൗ പരിമിതിക്കുള്ളിൽ നിന്നുവേണം സംസ്ഥാന സർക്കാർ ബദൽ മുന്നോട്ടുവെക്കാൻ. ഇത് തീർത്തും പുതിയ പ്രശ്നമാണ്. മുൻകാലത്ത് സംസ്ഥാനത്തിന് സ്വന്തമായി നികുതി ചുമത്താനുള്ള അധികാരമുണ്ടായിരുന്നു.
എന്നാൽ, ജി.എസ്.ടി നിലവിൽവന്നതോടെ സംസ്ഥാനത്തിെൻറ വിഭവസമാഹരണം പ്രതിസന്ധിയിലായി. ബദൽ ഉയർത്തുക എന്നത് എൽ.ഡി.എഫ് സർക്കാറിെൻറ രാഷ്ട്രീയ ഉത്തരവാദിത്തമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.