മുഖാമുഖം മാറ്റി മുഖ്യമന്ത്രിയുടെ പ്രസംഗമാക്കി
text_fieldsകോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍െറ മൂന്നാംദിവസത്തെ പ്രധാന ആകര്‍ഷണമാവേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും എം. മുകുന്ദനും തമ്മിലുള്ള മുഖാമുഖം സംഘാടകര്‍ തത്സമയം മാറ്റി പ്രസംഗമാക്കി. രാവിലെ 10.30ന് എഴുത്തോലയില്‍ നടക്കേണ്ടിയിരുന്ന സെഷനിലേക്ക് മുഖ്യമന്ത്രി ഒരു മണിക്കൂറോളം വൈകി 11.20നാണ് എത്തിയത്.
നഗരത്തില്‍ മറ്റു പരിപാടികളും ഉണ്ടായിരുന്നതിനാലാണ് മുഖ്യമന്ത്രി വൈകിയത്. ഏതെങ്കിലും സെഷനില്‍ പങ്കെടുത്താല്‍ മതിയെന്നാണ് സംഘാടകര്‍ അറിയിച്ചതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വൈകിയതിന്‍െറ ഉത്തരവാദി താന്‍ മാത്രമല്ളെന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു. മുഖ്യമന്ത്രി എത്താന്‍ വൈകിയതിനാലാണ് ചടങ്ങില്‍ മാറ്റം വരുത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.