Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ നിയമത്തിനെതിരെ...

പൗരത്വ നിയമത്തിനെതിരെ ഒന്നിക്കണം; 11 മുഖ്യമന്ത്രിമാർക്ക് പിണറാ‍യി വിജയന്‍റെ കത്ത്

text_fields
bookmark_border
പൗരത്വ നിയമത്തിനെതിരെ ഒന്നിക്കണം; 11 മുഖ്യമന്ത്രിമാർക്ക് പിണറാ‍യി വിജയന്‍റെ കത്ത്
cancel

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള മാതൃകയിൽ നടപടി സ്വീകരിക്കണമെന്നും ഒന്നിച്ചുനിൽക്കണമെന്നു ം ആവശ്യപ്പെട്ട്​ ​11 മുഖ്യമന്ത്രിമാർക്ക്​ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ജനാധിപത്യവും മതേതരത്വവു ം കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് കാലഘട്ടത്തി​​​െൻറ ആവശ്യമെന്നും എല്ലാ അഭിപ്രായ വ്യത്യാസ ങ്ങളും മാറ്റിവെച്ച് സമൂഹത്തി​​​െൻറ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ തയാറ ാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ നിയമസഭ പ്രമേയം പാസാക്കിയതിന്​ പിന് നാലെയാണ്​ മുഖ്യമന്ത്രിമാർക്ക്​ പിണറായി ക​ത്തെഴുതിയത്​.
ഹേമന്ത് സോറൻ (ഝാർഖണ്ഡ്), മമത ബാനർജി (പശ്ചിമബംഗാൾ), അരവ ിന്ദ് കെജ്‌രിവാൾ (ഡൽഹി), ഉദ്ദവ് താക്കറെ (മഹാരാഷ്​ട്ര), നിതീഷ് കുമാർ (ബിഹാർ), ജഗൻ മോഹൻ(ആന്ധ്ര പ്രദേശ്), വി. നാരായണ സ്വാ മി (പുതുച്ചേരി), കമൽനാഥ് (മധ്യപ്രദേശ്), ക്യാപ്റ്റൻ അമരീന്ദർ സിങ് (പഞ്ചാബ്), അശോക് ഗെഹ്​ലോട്ട് (രാജസ്ഥാൻ), നവീൻ പട്നായിക് (ഒഡിഷ) എന്നിവർക്കാണ് കത്തയച്ചത്​.

ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തി​​​െൻറ സവിശേഷ മൂല്യമെന്നും പ്രതിസന്ധി മറികടന്ന് അത് കൂടുതൽ ശക്തിയാർജിക്കുമെന്നാണ്​ വിശ്വാസമെന്നും കത്തിൽ പറഞ്ഞു. ദേശീയ പൗരത്വ രജിസ്​റ്ററിനെ (എൻ.സി.ആർ) കുറിച്ചാണ് കടുത്ത ആശങ്ക ഉയർന്നത്. ദേശീയ ജനസംഖ്യ രജിസ്​റ്ററി​​​െൻറ (എൻ.പി.ആർ) പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്​റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്​ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യ രജിസ്​റ്ററി​​​െൻറ (എൻ.പി.ആർ) പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തിവെച്ചു.

പൗരത്വ ഭേദഗതി നിയമം രാജ്യത്തി​​​െൻറ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31ന് പാസാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് പ്രമേയം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്നു. നിയമം റദ്ദാക്കണ​െമന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാന നടപടികളിലേക്ക്​ നീങ്ങുന്നത് പരിഗണിക്കണമെന്ന്​ മുഖ്യമന്ത്രി അഭ്യർഥിച്ചു.


കേരളത്തി​​െൻറ നടപടിക്ക്​ പഞ്ചാബി​​െൻറ പിന്തുണ
ച​ണ്ഡി​ഗ​ഢ്​​: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ന​ട​പ​ടി​ക്ക്​ പ​ഞ്ചാ​ബി​​െൻറ പി​ന്തു​ണ. ജ​ന​ങ്ങ​ളു​ടെ ശ​ബ്​​ദ​മാ​ണ്​ പ്ര​മേ​യ​ത്തി​ലൂ​ടെ കേ​ട്ട​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​നു​ വേ​ണ്ട​ത്ര ശ്ര​ദ്ധ കൊ​ടു​ക്ക​ണ​മെ​ന്നും പ​ഞ്ചാ​ബ്​​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്​ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്​ അ​യ​ച്ച തു​റ​ന്ന ക​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ഷ​യ​ത്തി​ൽ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച്​ സം​സ്​​ഥാ​ന​ങ്ങ​ൾ ഇ​തി​ന​കം നി​യ​മോ​പ​ദേ​ശം നേ​ടി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത​യ​ച്ച പ്ര​തി​നി​ധി​ക​ളി​ലൂ​ടെ ഉ​യ​ർ​ത്തി​യ ശ​ബ്​​ദ​മാ​ണ്​ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ൾ, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്​ തു​ട​ങ്ങി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​െ​ണ​ന്നും ത​ങ്ങ​ളു​ടെ സം​സ്​​ഥാ​ന​ത്ത്​ അ​തി​ന്​ സ്​​ഥാ​ന​മി​ല്ലെ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​രു നി​യ​മ​വും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പൗ​ര​ന്മാ​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്ക​രു​തെ​ന്നും അ​മ​രീ​ന്ദ​ർ സി​ങ്​ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ക്ഷേ​ധ പ്ര​മേ​യം കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ ഉ​ട​ൻ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ മു​ഴു​വ​ൻ ബാ​ധ​ക​മാ​ണെ​ന്നും, അ​ത്​ നി​യ​മ​പ​ര​വും ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ചു​ള്ള​തു​മാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട്​ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ രം​ഗ​ത്ത്​ വ​ന്നി​രു​ന്നു. ഇൗ ​വാ​ദ​ത്തെ​യും അ​മ​രീ​ന്ദ​ർ ഖ​ണ്ഡി​ച്ചി​ട്ടു​ണ്ട്. കേ​ര​ള നി​യ​മ​സ​ഭ പൗ​ര​ത്വം സം​ബ​ന്ധി​ച്ച ഏ​തെ​ങ്കി​ലും നി​യ​മം പാ​സാ​ക്കു​ക​യ​ല്ല ചെ​യ്​​ത​ത്. മ​റി​ച്ച്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത് ​-അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspinarayiNRCCitizenship Amendment ActCAA protest
News Summary - pinarayi vijayan letter to chief ministers -kerala news
Next Story