ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോഴിക്കോട്,- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോയുടെ അനുഭവത്തിെൻറ അടിസ്ഥാനത്തില്‍ പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിക്കും. ഡി.എം.ആർ.സിയുടെ കരാര്‍ കാലാവധി അവസാനിെച്ചന്നത് വസ്തുതയാണ്. അതിനാൽ അവർ പിന്മാറി. കേന്ദ്രത്തിെൻറ അനുമതി ലഭിക്കാതെ പണി ആരംഭിക്കാൻ കഴിയില്ലെന്നും നിയമസഭയിൽ വി.എസ്. ശിവകുമാറിെൻറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
കേന്ദ്രസര്‍ക്കാറിെൻറ പുതിയ മെട്രോ നയത്തിന് അനുസൃതമായി പദ്ധതിയില്‍ മാറ്റം ആവശ്യമാണ്. ഡി.എം.ആർ.സി തയാറാക്കിയ അനുബന്ധരേഖ പരിശോധിക്കാന്‍ ധനവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ പരിശോധനക്കുശേഷം സര്‍ക്കാറിെൻറ അംഗീകാരത്തോടെ കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കും. ഡി.എം.ആര്‍.സിയെ ഒഴിവാക്കിയിട്ടില്ല. എന്നാല്‍ മുമ്പ് ഡി.എം.ആര്‍.സിയെക്കുറിച്ച് പറഞ്ഞിരുന്നപ്പോള്‍ നമുക്ക് മെട്രോയുണ്ടായിരുന്നില്ല. ഇന്ന് കൊച്ചി മെട്രോയുണ്ട്. അവരുടെ വൈദഗ്ധ്യവും ലഭിക്കും.
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭനടപടികളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിനും സ്ഥലമെടുപ്പിനും 272 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 13.33 കി.മീ ദൈര്‍ഘ്യമുള്ള കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് 8.2819 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി ഡിപ്പോ/യാര്‍ഡ് നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.