മുഖ്യമന്ത്രി മഹിജയോട് മാപ്പുപറയണം–രമേശ് ചെന്നിത്തല
text_fieldsമലപ്പുറം: ജിഷ്ണു പ്രയോണിയുടെ അമ്മ മഹിജയേയും ബന്ധുക്കളെയും മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി മാപ്പുപറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നിരിക്കയാണ്. രാഷ്ട്രപതി ഭവനുമുന്നില്‍ പോലും സമരം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഭരണകൂട ഭീകരതയെ പിന്തുണക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി മഹിജയെ കണ്ട് മാപ്പ് പറയണം. മഹിജയെ കാണില്ലെന്ന ശാഠ്യം പിണറായി വിജയൻ ഉപേക്ഷിക്കണം. അത്തരം ശാഠ്യം പിണറായി വിജയനു ചേരും, എന്നാൽ ജനങ്ങളുടെ പ്രതിനിധിയായ മുഖ്യമന്ത്രിക്കു ചേർന്ന നടപടിയല്ലിത്. ജിഷ്ണുവിന്റെ അമ്മയോടു കാടത്തം കാണിച്ച പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് കിട്ടുന്നതിനു മുേമ്പ പൊലീസിനെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതൊക്കെ ഒരു കമ്യൂണിസ്റ്റുകാരനു ചേർന്ന നടപടിയാണോയെന്ന് പിണറായി സ്വയം ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഡി.ജി.പി ഒാഫീസിനു മുന്നിൽ മഹിജക്ക് നേരിടേണ്ടി വന്ന അവസ്ഥയാണ് മറ്റ് ജില്ലകളിൽ പ്രതിഷേധം നടത്തിയ കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കുമുണ്ടായത്. സമരം നടത്തുന്നവരെ അടിച്ചമര്‍ത്താമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെങ്കില്‍ പിണറായി ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും ഇവിടെ ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. എന്നാല്‍ സർക്കാർ തന്നെ പ്രശ്‌നങ്ങളുണ്ടാക്കുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.