എം.ടിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി, ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് എം.ടി
text_fieldsകോഴിക്കോട്: എം.ടി. വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി, പിറന്നാള്‍ കോടിയും സമ്മാനിച്ചു. സൗഹൃദ സംഭാഷണങ്ങളോടെ തുടങ്ങി ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് നീങ്ങിയ കൂടിക്കാഴ്ച കാൽമണിക്കൂർ നീണ്ടു.
എം.ടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി എം.ടിയോട് പറഞ്ഞു. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് അന്വേഷിക്കാനും മുഖ്യമന്ത്രി മറന്നില്ല. ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എം.ടി ആവശ്യപ്പെട്ടു.
നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് പിണറായി ഉറപ്പു നല്‍കി. മലയാളം പിഎച്ച്.ഡി നേടിയ ഉദ്യോഗാർഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനം എം.ടി കൈമാറി. മുന്‍ എം.എൽ.എമാരായ എ. പ്രദീപ് കുമാർ, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.