പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയെ കണ്ടു; സിൽവർ ലൈൻ നീട്ടുന്നത് ചർച്ചയായി
text_fieldsബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
സിൽവർ ലൈൻ മംഗളൂരു വരെ നീട്ടുന്നത് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി. ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടാതെ, തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചങ്കോട് റെയില്‍പാത സംബന്ധിച്ചും ചര്‍ച്ച നടന്നതായാണ് വിവരം.
നേരത്തെ സിൽവർ ലൈൻ ഉൾപ്പെടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ കേരളവും കർണാടകയും തമ്മിൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ധാരണയായിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം.
സിൽവർ ലൈനിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക തേടിയിട്ടുണ്ട്. സി.പി.എം കര്‍ണാടക സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.