ട്രോളന്മാരെ തളക്കാൻ നിയമം വേണം –ശശി; നടക്കില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവരെയും ട്രോളന്മാരെ യും നിലക്കുനിർത്താൻ നിയമനിർമാണം വേണമെന്ന് പി.കെ. ശശിയും പി.സി. ജോർജും. ചൊവ്വാഴ്ച ച ോദ്യോത്തരവേളയിലായിരുന്നു നിയമസഭയിൽ കൂട്ടച്ചിരി പടർത്തിയ സംഭവങ്ങൾ. സമൂഹമാ ധ്യമങ്ങളെ ഉപയോഗപ്പെടുത്തി ചില ഓൺലൈൻ മാധ്യമങ്ങൾ എന്ത് വൃത്തികേടും പറയുന്ന അവസ് ഥയാണെന്നും ഇവരുടെ ആക്രമണത്തിന് വിധേയരാവാത്ത എത്രപേർ നിയമസഭയിലുണ്ടാകുമെന്നും ശശി ചോദിച്ചു. വായിൽ വിരലിട്ടാൽ കടിക്കാത്ത ആറോ ഏഴോ പേരുണ്ടാകും.
ചില ട്രോളന്മാർ ഉണ്ട്. വല്ലാത്ത രൂപത്തിലാണ് ഇവന്മാരുടെ ആക്രമണം. ആളെ തിരിച്ചറിയാൻ കഴിയാത്ത നമ്പറിൽനിന്ന് ഫോൺകോളുകളും സന്ദേശങ്ങളും വരുകയാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ശശി പറഞ്ഞതോടെ സഭയിലാകെ കൂട്ടച്ചിരി പടർന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ നിയമനിർമാണത്തിന് സർക്കാർ തയാറാകുമോയെന്നും പി.കെ. ശശി മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചു. ഡി.വൈ.എഫ്.ഐ വനിതാനേതാവിെൻറ പീഡനപരാതിയെതുടർന്ന് ആറുമാസം സി.പി.എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതും പാലക്കാട് സിറ്റിങ് എം.പിയായിരുന്ന എം.ബി. രാജേഷിെൻറ പരാജയവും ചൂണ്ടിക്കാട്ടി ശക്തമായ വിമർശനമാണ് ഷൊർണൂർ എം.എൽ.എക്ക് നേരെ ഉണ്ടായത്.
തുടർന്ന് ഉത്തരം പറയാനെഴുന്നേറ്റ മുഖ്യമന്ത്രി ശശിയുടെ ദയനീയാവസ്ഥക്ക് മുന്നിൽ കൈമലർത്തി. സമൂഹത്തിൽ നിലനിൽക്കുന്ന വലിയൊരു പ്രശ്നമാണ് അംഗം ചൂണ്ടിക്കാട്ടിയതെന്നും എന്നാൽ, ഇക്കാര്യത്തിൽ കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും ആരോഗ്യകരമായ നിലപാടുകളാണ് സമൂഹമാധ്യമങ്ങൾ സ്വീകരിച്ചത്. ചില നെഗറ്റിവ് ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുമാത്രം സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. നിയമനിർമാണത്തിലേക്ക് കടക്കുമ്പോൾ ഒട്ടേെറ പ്രശ്നങ്ങളുണ്ട്. സമൂഹത്തിെൻറ പൊതുബോധമാണ് ഇക്കാര്യത്തിൽ ഉയർന്നുവരേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അങ്ങനെയെങ്കിൽ മൊബൈൽ ഫോൺ സംഭാഷണം ചോർത്തിക്കൊടുക്കുന്നവർക്കെതിരെയെങ്കിലും നടപടി വേണമെന്നായി പി.സി. ജോർജ്. ഫോൺ സംഭാഷണത്തിനിടയിൽ ഉണ്ടായ മുസ്ലിംവിരുദ്ധപരാമർശത്തിെൻറ പേരിൽ പൂഞ്ഞാർ എം.എൽ.എ പുലിവാല് പിടിച്ചിരുന്നു. ഇക്കാര്യത്തിൽ താനൊരു ഇരയാണെന്നുകൂടി പി.സി. ജോർജ് പറഞ്ഞതോടെ സഭയാകെ ചിരിയിൽ മുങ്ങി. പി.സി. ജോർജിെൻറ ആവശ്യംകേട്ട മുഖ്യമന്ത്രിക്കും ചിരി അടക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.