മുഖ്യമന്ത്രിയുടെ ഓഫീസ് നുണപ്രചരണം നടത്തുന്നു- ബി.ജെ.പി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് ബസ്തി കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് മതിപ്പ് പ്രകടിപ്പിച്ചു എന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നുണ പ്രചാരണം നടത്തുന്നതായി ബി.ജെ.പി. തങ്ങളുടെ ഒൗദ്യോഗിക ഫേസ്ബുക്കിലൂടെയാണ് ബി.െജി.പി നേതൃത്വം ഇക്കാര്യം അറിയിച്ചത്.
രാജ്നാഥ് സിംഗ് കേരളത്തിൽ നടക്കുന്ന അക്രമണ പരമ്പരകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ തന്നെ സംസാരിച്ചു. കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയിലെന്നും അതിനു അറുതി വരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും കുറ്റവാളികൾക്ക് എതിരെ കർശന നടപടികൾ കൈ കൊള്ളണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി വ്യക്തമാക്കി.
കേസിൽ മുഴുവൻ പ്രതികളെയും പെെട്ടന്ന് അറസ്റ്റ് ചെയ്തതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മതിപ്പ് പ്രകടിപ്പിച്ചെ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ നിലപാടിലും രാജ്നാഥ് സിങ്ങ് സംതൃപ്തി പ്രകടിപ്പിച്ചതായി പിണറായി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.