പ്രവാസികളുടെ പ്രശ്നങ്ങൾ വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ലോകരാജ്യങ്ങളിൽ കോവിഡ് പടർന്നുപിടിച്ച സാഹചര്യത്തിൽ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പി ണറായി വിജയൻ കൂടിക്കാഴ്ച നടത്തി. മലയാളികൾ ലോകമെങ്ങും വ്യാപിച്ചികിടക്കുന്നവരായതിനാൽ പ്രവാസലോകത്തെക്കുറി ച്ച് ഉത്കണ്ഠയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
22 രാജ്യങ്ങളിൽനിന്നായി 30 പ്രവാസികൾ കൂടിക്കാഴ്ചയിൽ പെ ങ്കടുത്തു. ലോക കേരള സഭാംഗങ്ങൾ ഉൾപ്പെടെ ലോകത്തിെൻറ വിവിധ മേഖലകളിൽനിന്നുള്ളവർ ഉണ്ടായിരുന്നു. യാത്രാവി ലക്ക്, നിയന്ത്രണങ്ങൾ തുടങ്ങിയവ പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. പ്രവാസി സമൂഹമായി കൂടുതൽ ചർച്ച നടത്ത ുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളെ സഹായിക്കാൻ ഉത്തരവാദിത്തമുണ്ട്. കേന്ദ്രസർക്കാരിെൻറ ശ്ര ദ്ധയിൽ പ്പെടുത്തേണ്ടവ, എംബസിയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും.
ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ ഫീസ് അടക്കൽ നീട്ടിവെക്കണം
ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ ഇപ്പോൾ പഠനം നടക്കുന്നില്ല, എങ്കിലും ഇക്കാലയളവിൽ ഫീസ് നൽകണം. നേരത്തേ പ്രവാസികൾ സാമ്പത്തികമായി ശേഷിയുള്ളവരായിരുന്നെങ്കിലും ഇപ്പോൾ പ്രയാസമനുഭവിക്കുകയാണ്. ഇതു മാനിച്ച് ഗൾഫ് രാജ്യങ്ങളിലെ സ്കൂളിലെ മാനേജ്മെൻറുകൾ ഫീസടക്കാൻ ഇപ്പോൾ നിർബന്ധിക്കരുതെന്നും ഫീസടക്കൽ നീട്ടിവെക്കണമെന്നും മുഖ്യമന്ത്രി സ്കൂൾ മാനേജ്മെൻറിനോട് അഭ്യർഥിച്ചു.
രോഗബാധ സംശയിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക സംവിധാനം വേണം
കോവിഡ് 19 രോഗബാധയോ സംശയമോ ആവശ്യമുള്ള ക്വാറൈൻറൻ സംവിധാനം ഉറപ്പാക്കൽ പ്രയാസമാണ്. ഇത്തരം ഒരു ഘട്ടത്തിൽ ഓരോ രാജ്യത്തും അവിടത്തെ സംഘടനകൾ ചേർന്ന് ഈ വിധം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രത്യേക കെട്ടിടം ഒരുക്കി നൽകാൻ ആകുമോ എന്ന കാര്യം പരിശോധിക്കാമെന്ന് പ്രവാസികൾ ഉറപ്പുനൽകി. രോഗബാധയുണ്ടോ എന്ന് സംശയിക്കുന്ന സ്ത്രീകൾക്ക് സുരക്ഷ അടക്കം മുൻ നിർത്തി പ്രത്യേകം സംവിധാനം ഒരുക്കുന്ന കാര്യം പ്രവാസി സംഘടനകൾ ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
വിസ കാലാവധി ആറുമാസം കൂടി ദീർഘിപ്പിച്ച് നൽകണം
പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനായി വിദേശമന്ത്രി ജയ്ശങ്കറിനെ കത്തുമുഖേന ബന്ധപ്പെട്ടു. വിസ കാലാവധി ആറുമാസം കൂടി ദീർഘിപ്പിച്ച് നൽകണം. അതോടൊപ്പം ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കേണ്ടതിെൻറ ആവശ്യകതയും കത്തിൽ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രോട്ടോക്കോൾ രൂപീകരിക്കേണ്ടതിെൻറ ആവശ്യകതയും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ടുകൾ ലഭിച്ചശേഷം ആവശ്യമായ നിഗമനത്തിലെത്തും.
കുവൈത്തിൽ എമർജൻസി സർട്ടിക്കറ്റിെൻറ ഫീസ് ഒഴിവാക്കണം
കുവൈത്തിൽ ഏപ്രിൽ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിെൻറ ആനുകൂല്യം ലഭിക്കുന്നതിന് ഇന്ത്യൻ എംബസി നൽകുന്ന എമർജൻസി സർട്ടിക്കറ്റിെൻറ ഫീസ് ഒഴിവാക്കണമെന്ന ആവശ്യവും മന്ത്രിയെ അറിയിച്ചു. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യൻ എംബസി എമർജൻസി സർട്ടിഫിക്കറ്റിന് ഈടാക്കുക. ഇത് റദ്ദാക്കിയാൽ 40000ഇന്ത്യക്കാർക്ക് ഇതിെൻറ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.