കിഫ്ബി വിവാദം പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമെന്ന് പിണറായി വിജയൻ
text_fieldsതാനൂർ: കിഫ്ബി പദ്ധതി നടക്കില്ലെന്ന് പറഞ്ഞവർ എവിടെപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ മാനദണ്ഡങ്ങ ൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. 42,000 കോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു.
മസാ ല ബോണ്ടുമായി ബന്ധപ്പെട്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചും കനേഡിയൻ കമ്പനിയും തമ്മിലാണ് ഇടപാട്. കനേഡിയൻ പെൻഷൻ ഫണ ്ട് കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സി.ഡി.പി.ക്യു. അല്ലറ ചില്ലറ കമ്പനിയല്ല, 21 ലക്ഷം കോടി രൂപ ആസ്തിയുള്ള വലിയ കമ്പനിയാണിത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സി.ഡി.പി.ക്യു നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്. റിസർവ് ബാങ്കിന്‍റെ അനുമതിയോടെയാണ് ഈ നടപടി. കിഫ്ബിയുടെ വ്യവസ്ഥ അനുസരിച്ച് ഫണ്ട് തരാൻ കമ്പനി തയാറാണ്. കിഫ്ബി ഏത് രീതിയിലും ഫണ്ട് ശേഖരിക്കും. കിഫ്ബി വിവാദം പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണെന്നും പിണറായി കുറ്റപ്പെടുത്തി.
വിവാദം കൊണ്ട് വികസനം തടയാമെന്ന് ആരും ദിവാസ്വപ്നം കാണണ്ട. സംസ്ഥാനത്തെ വിവാദ പ്രദേശമായി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും പറയുന്നത് ഒരേകാര്യങ്ങളാണെന്നും പിണറായി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.