പത്മജ മാത്രമല്ല, കോൺഗ്രസിലെ പല നേതാക്കളും ബി.ജെ.പിയുമായി വിലയുറപ്പിച്ചു -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: പത്മജ മാത്രമല്ല, കോൺഗ്രസിലെ പല നേതാക്കളും ബി.ജെ.പിയുമായി വില പറഞ്ഞുറപ്പിച്ചതായും പറ്റിയ സമയത്ത് അവരെല്ലാം പാർട്ടി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്ന് ജയിക്കുന്ന കോൺഗ്രസുകാർ ബി.ജെ.പിയാവില്ലെന്ന് എന്ത് ഗാരന്റിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്ക് ദാനംചെയ്യാനാണോ കോൺഗ്രസ് നേതാക്കൾ മക്കളെ പോറ്റിവളർത്തിയതെന്നും പിണറായി പരിഹസിച്ചു. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേണ്ടി വന്നാൽ ബി.ജെ.പിയാവും എന്ന് പരസ്യമായി പറഞ്ഞയാളാണ് കെ.പി.സി.സിയുടെ തലപ്പത്തിരിക്കുന്നത്. ധർമടം നിയോജക മണ്ഡലത്തിൽ രണ്ടര വർഷം മുമ്പ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ് കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ഇപ്പോൾ ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.പിക്കെതിരായ സമരം മാത്രമല്ല, അവസരവാദികളായ കോൺഗ്രസുകാരെ പരാജയപ്പെടുത്താൻകൂടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.