തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബി.ജെ.പിക്കും കോൺഗ്രസിനും ശബരിമലയിൽ താൽപര്യം കൂടിയെന്ന് പിണറായി വിജയൻ
text_fieldsമഞ്ചേരി: തെരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസിനും ബി.ജെ.പിക്കും ശബരിമലയിൽ താൽപര്യം കൂടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ശബരിമല വിധി വന്നാലും തുടർനടപടികൾ എല്ലാവരോടും ആലോചിച്ച് മാത്രമേ തീരുമാനിക്കൂ. പിണറായി പറഞ്ഞു.
ഓരോ പാർട്ടിക്കും പാർട്ടിയുടേതായ നിലപാട് വേണം. അത് സംശുദ്ധമായിരിക്കണം. തെരഞ്ഞെടുപ്പ് വരുമ്പോൾ നാലു വോട്ടിന് വേണ്ടി അവസരവാദപരമായ നീക്കങ്ങൾ നടത്താൻ പാടില്ല. ഇപ്പോൾ മലമ്പുഴയിൽ ആർക്കും അറിയാത്ത ഒരു പാർട്ടി വന്നല്ലോ. നിങ്ങൾ ആ പാർട്ടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ?. എങ്ങനെ ആ പാർട്ടി യു.ഡി.എഫിലെത്തി, എങ്ങനെ അവർക്ക് സീറ്റ് ലഭിച്ചു? എന്താ അതിന്റെ ഉദ്ദേശം. നേമം മറ്റൊരു രീതിയിൽ ആവർത്തിക്കാൻ നോക്കുകയാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ പിന്നിലായ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. ഇടതുപക്ഷത്തെ നേരിടാൻ നേരായ മാർഗങ്ങൾ ഇല്ലാത്തതിനാൽ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. കേരളം ഒട്ടും മാറില്ല, ഒരു പുരോഗതിയിലും ഉണ്ടാകില്ല എന്ന പഴയ ധാരണ തിരുത്താൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.