യുക്രെയ്ൻ മലയാളി വിദ്യാർഥികളുടെ സുരക്ഷ: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചു; വിവരശേഖരണത്തിന് കെ.പി.സി.സി
text_fieldsതിരുവനന്തപുരം: യുക്രെയ്നിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. യുക്രെയ്നിലെ സംഭവങ്ങൾ ആശങ്കയുണർത്തുന്നതാണ്.
കേരളത്തിൽനിന്നുള്ള 2320 വിദ്യാർഥികൾ അവിടെയുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രത്യേക വിമാനങ്ങളൊരുക്കി മടങ്ങി വരാനുള്ള സൗകര്യമൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മലയാളി വിവരശേഖരണത്തിന് കെ.പി.സി.സി
ന്യൂഡൽഹി: വിദ്യാർഥികള്‍ ഉള്‍പ്പടെയുള്ള മലയാളികളെ തിരികെ എത്തിക്കുന്നതിനായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി പറഞ്ഞു. 'കേരളൈറ്റ്സ് ഇന്‍ യുക്രെയ്ൻ' എന്ന ഗൂഗ്ള്‍ ഫോമിന് രൂപം നല്‍കിയിട്ടുണ്ട്.
യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കോ അവരുടെ ബന്ധുമിത്രാദികള്‍ക്കോ ഈ ഫോം പൂരിപ്പിച്ച് വിവരം നല്‍കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.