വിവാദ പ്രസംഗം: ശശികലക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
text_fieldsകൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ വിവാദപ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായിരിക്കുന്നു. അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ നാടിെൻറ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി കണ്ണൂരിൽ പറഞ്ഞു.
എങ്ങോട്ടാണ് കേരളീയ സമൂഹത്തെ തിരിച്ചുവിടേണ്ടതെന്ന് ഇത്തരം ആളുകള്‍ ആഗ്രഹിക്കുന്നതിെൻറ പതിപ്പായിട്ടാണ് മൃത്യുഞ്ജയ മന്ത്രം പുരോഗമന ചിന്താഗതിക്കാരെ ഓര്‍മിപ്പിക്കുന്നതിലൂടെ കാണാന്‍ കഴിയുന്നത്. ഇത്തരം പ്രവണതകള്‍ നാടിെൻറ സമാധാന അന്തരീക്ഷത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മതേതര എഴുത്തുകാർ ആയുസിന് വേണ്ടി മൃത്യുഞ്ജയഹോമം കഴിപ്പിക്കുന്നതു നല്ലതാണ്. ഇല്ലെങ്കിൽ ഗൗരി ലേങ്കശിെൻറ ഗതി വരുമെന്നായിരുന്നു ശശികല പറഞ്ഞത്. പറവൂരിൽ ഹിന്ദു െഎക്യവേദി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം.
സംഭവത്തിൽ വി.ഡി സതീശൻ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. എം.എൽ.എയുടെ പരാതിയില്‍ ശശികലയുടെ വിവാദ പ്രസംഗത്തെ കുറിച്ച് എറണാകുളം റൂറല്‍ എസ്. പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.