Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​ർ​ഗീ​യ​ശ​ക്​​തി​യുടെ...

വ​ർ​ഗീ​യ​ശ​ക്​​തി​യുടെ ചെ​ണ്ട​യ​ല്ല കേ​ര​ളം

text_fields
bookmark_border
pinarayi
cancel

ന്യൂ​​ഡ​​ൽ​​ഹി: ആർ.എസ്​.എസ്​ തലവൻ ആഗ്രഹിക്കുന്നതു​ പോലെ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന്​ കൂട്ടുനിൽക്കുന്നതല്ല കേരളത്തിലെ സർക്കാറും സമൂഹ​വുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയശക്​തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നും ആർ.എസ്​.എസ്​ ​തലവൻ വിജയദശമി ദിവസം കേരളത്തെക്കുറിച്ച്​ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളോട്​ പ്രതികരിക്കവെ അദ്ദേഹം വ്യക്​തമാക്കി. കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകത്തി​​​െൻറ പ്രവർത്തനോദ്​ഘാടനവേദിയിലും ഫേസ്​ബുക്കിലുമായാണ്​ മുഖ്യമന്ത്രിയുടെ ശക്​തമായ പ്രതികരണം. 

ന്യൂനപക്ഷ വർഗീയതയെയും ദേശവിരുദ്ധശക്​തികളെയും സംരക്ഷിക്കുന്ന നാടാണ്​ കേരളമെന്നാണ്​ രാജ്യം ഭരിക്കുന്ന ബി.ജെ.പിയെ നയിക്കുന്ന ആർ.എസ്​.എസി​​​െൻറ തലവൻ പറഞ്ഞത്​. എന്നാൽ, വർഗീയശക്​തികളെ വർഗീയശക്​തികളായും ക്രിമിനൽകുറ്റത്തെ അതായും തീവ്രവാദപ്രവർത്തനത്തെ അങ്ങനെയും കാണുന്ന നാടാണ്​ കേരളം. ഇൗ മാന്യൻ പ്രതിനിധാനംചെയ്യുന്ന സംഘടനയാണ്​ മതന്യൂനപക്ഷങ്ങളെ രാജ്യശത്രുക്കളായി കാണുന്നത്​. മതന്യൂനപക്ഷങ്ങൾക്ക്​ സംരക്ഷണം നൽകാത്തതി​​​െൻറ ഫലമാണ്​ ഹരിയാനയിലെ ജുനൈദി​​​െൻറ വധം അടക്കമുള്ള സംഭവങ്ങളിലൂടെ രാജ്യത്ത്​ പലയിടങ്ങളിലും ഉണ്ടാകുന്നത്​. ആളുകളെ മുസ്​ലിംകൾ എന്നറിയു​േമ്പാഴേ ആ​ക്രമിക്കാനുള്ള മാനസികനില ഉണ്ടായിരിക്കുന്നു. ഇതാണ്​ ആർ.എസ്​.എസ്​ തലവൻ ആഗ്രഹിക്കുന്നത്​. 

കേരളത്തിൽ മതന്യൂനപക്ഷം എന്ന നിലയിൽ അവർക്ക്​ ആവശ്യമായ സംരക്ഷണം നൽകുന്നു. എന്നാൽ, ക്രിമിനൽ കുറ്റം ചെയ്യുന്നവരോട്​ വിട്ടുവീഴ്​ചയില്ല. അത്​ ഉണ്ടായിട്ടുമില്ല. മോഹൻ ഭാഗവതി​​​െൻറ ആരോപണം ഒാരോ കേരളീയ​നോടുമുള്ള വെല്ലുവിളിയാണ്​. 
ആർ.എസ്​.എസി​​​െൻറ വർഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴാണ്​ കേരളത്തെ ദേശദ്രോഹത്തോട്​ ചേർത്തുവെക്കാൻ ശ്രമിക്കുന്നത്​. ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്​ന​ങ്ങളോട്​ തികച്ചും ഉദാസീനമായ സമീപനമാണ്​ സ്വീകരിക്കുന്നതെന്നും ​ സങ്കുചിതമായ രാഷ്​ട്രീയതാൽപര്യത്തിനായി ദേശവിരുദ്ധരെ സഹായിക്കുകയാണെന്നും പറഞ്ഞതിലൂടെ എന്താണ്​ ഉദ്ദേശിക്കുന്നതെന്ന്​ ആർ.എസ്​.എസ്​ മേധാവി വ്യക്​തമാക്കണം. 

​േനര​േത്ത കേരളത്തി​െനതിരെയുണ്ടായ അപവാദ പ്രചാരണത്തി​​​െൻറ മൂർധന്യമായ ഒന്നാണ്​ ആർ.എസ്​.എസ്​ മേധാവിയുടെ വിജയദശമി പ്രസംഗം. ഇതി​​​െൻറ ഭാഗമായാണ്​ ബി.ജെ.പി നേതാവ്​ കേരളത്തിൽ യാത്ര നടത്താൻ പോകുന്നത്​. ഫാ. ടോം ഉഴുന്നാലി​ലി​​െൻറ വാർത്തസമ്മേളനത്തിലും കേരളീയസമൂഹത്തെ ആക്ഷേപിക്കുന്ന ചോദ്യങ്ങളുണ്ടായി. കേരളത്തിൽ അരങ്ങേറിയ തെരുവുനാടകത്തെ ഒരു പ്ര​േത്യക സമൂഹത്തി​െനതിരായ അക്രമമെന്ന്​ നേര​േത്ത പ്രചരിപ്പിച്ചു. ഇത്​ ബോധപൂർവം നടക്കുന്നതാണ്​. അതിനെതിരെ ശക്​തമായ പ്രതിരോധനിര കേരളത്തിലു​െണ്ടന്നും പിണറായി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsmalayalam newsMohan BagawathBJPBJP
News Summary - Pinarayi Vijayan Slams RSS Chief Mohan Bhagawat- Kerala News
Next Story