മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമ ഉപയോഗം; ഈ കണക്ക് കണ്ടാൽ ഞെട്ടും
text_fieldsതൃശൂർ: മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നാല് മാസത്തെ െചലവ് 28 ലക്ഷം രൂപ! സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റും നടത്തിപ്പിന് ഈ വർഷം െചലവാക്കുന്നതിന് നേരത്തെ 1.1 ലക്ഷം രൂപ വകയിരുത്തി സർക്കാർ ഉത്തരവിറക്കിയതിന് പുറമെയാണ് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള നാല് മാസത്തേക്ക് െചലവിനത്തിൽ 28,37,565 രൂപ അനുവദിച്ചതായി ഇൻഫർമേഷൻ ആൻഡ് പബ്ലിക്കേഷൻ വകുപ്പിെൻറ ഉത്തരവ്. ശമ്പള ഇനത്തിലാണ് വൻ തുക- 19,44,508 രൂപ ഒമ്പത് പേർക്ക് നാല് മാസത്തെ ശമ്പളം.
ലൈവ് സ്ട്രീമിങ്- 18,333, സെർവർ- നെറ്റ് വർക്ക് സുരക്ഷ- 36667, ഡിസൈനിങ് -1,10,000, പരിപാലന െചലവ്- 7,3333, ഇൻറർനെറ്റ്/ യാത്രെചലവ്- 36,667, കേന്ദ്ര-സംസ്ഥാന ജി.എസ്.ടി- 4,29,212 സെസ് വിഹിതം- 23,845 രൂപ എന്നിങ്ങനെയാണ് 28,37,565 രൂപ നാല് മാസത്തെ െചലവിനത്തിൽ സി.ഡിറ്റിന് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേയും ഔദ്യോഗിക വെബ്സൈറ്റിെൻറയും പരിപാലനത്തിനായി 2019-20 സാമ്പത്തിക വർഷത്തിൽ ചെലവഴിക്കുന്നത് 1.10 കോടിയാണ്.
സി.ഡിറ്റ് തയ്യാറാക്കിയ പദ്ധതി അഗീകരിച്ച് പി.ആര്.ഡി പണം വകയിരുത്തി കഴിഞ്ഞു. മാറിയ കാലത്ത് മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിൽ സജീവമാക്കി നിര്‍ത്തുന്നത് സി-ഡിറ്റിെൻറ 12 അംഗ ടീമാണ്. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ശമ്പളത്തിനുമാത്രം 80 ലക്ഷം വകയിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ ഇൻറര്‍നെറ്റ് വഴി ലൈവ് സ്ട്രീമിങ്ങ് നടത്തി മാധ്യമങ്ങളിൽ അദ്ദേഹെത്ത സജീവമായി നിർത്തുകയുമാണ് ടീമിെൻറ ജോലി. മാധ്യമ മേഖല കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിപുലമായ ടീം ഉള്ളതിന് പുറമെയാണ് സമൂഹ മാധ്യമ ഇടപെടലിന് മാത്രം വൻ തുക ചെലവിട്ടുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
198ഉം 299ഉം പാക്കേജുകളിൽ പ്രതിമാസം പരിധിയില്ലാതെ ഇൻറർനെറ്റും കോളുകളും ഉപയോഗിക്കാമെന്ന മൊബൈൽ കമ്പനികളുടെ പരസ്യം ഒഴുകുമ്പോഴാണ് കോടികൾ ചെലവിടുന്ന മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമ ഉപയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.