ശ്രീനാരായണ ഗുരുവിനെ സാമുദായിക ചട്ടക്കൂട്ടിൽ ഒതുക്കാൻ ശ്രമം -പിണറായി
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ മത സാമുദായിക ചട്ടക്കൂട്ടിൽ ഒതുക്കിനിർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക മതത്തിെൻറ പ്രചാരകനായി താഴ്ത്തിക്കെട്ടി നവോത്ഥാന നേട്ടങ്ങളെ അട്ടിമറിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. സങ്കുചിത രാഷ്ട്രീയതാൽപര്യത്തിനുവേണ്ടിയുള്ള പിന്തിരിപ്പൻ ശക്തികളുടെ ഇത്തരം നീക്കത്തെ സമൂഹം ഒന്നടങ്കം ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള എൻ.ജി.ഒ യൂനിയൻ സംഘടിപ്പിച്ച ‘നമുക്ക് ജാതിയില്ല വിളംബരം’ ശതാബ്ദി ആഘോഷ സെമിനാറിെൻറ സമാപന ചടങ്ങ് ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിനെ ആത്മീയപ്രചാരകനായി കാണാനാണ് ചിലരുടെ ആഗ്രഹം. ജാതിചിന്തകൾക്കെതിരായിരുന്നു ഗുരുവെന്ന കാര്യം മറച്ചുവെച്ചാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റ് മതങ്ങൾക്കെതിരെ സംഘടിക്കാൻ ഗുരു നിർദേശിച്ചിട്ടില്ല. ഗുരുദർശനങ്ങളെ പ്രചരിപ്പിക്കേണ്ടവർതന്നെ, ജാതി പറഞ്ഞാൽ എന്താ കുഴപ്പം എന്നാണ് ഇപ്പോൾ ചോദിക്കുന്നത്. ഇങ്ങനെ എല്ലാവരും ജാതി പറയാൻ തുടങ്ങിയാൽ എന്താവും നാടിെൻറ സ്ഥിതി. ജാതിയുടെ വിഷം വിതറാനാണ് ദുശ്ശക്തികൾ ആലോചിക്കുന്നത്. അയ്യങ്കാളിയെ പോലുള്ളവരെയും മതപരിഷ്കർത്താക്കളാക്കി മാറ്റാനാണ് ശ്രമം. മതേതരത്വത്തിനുമേൽ ആശങ്കയുടെ കരിമേഘങ്ങൾ നീങ്ങുന്നവേളയിൽ ഗുരുവിെൻറ ദർശനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.