സി.പി.െഎ മുന്നണി മര്യാദ പാലിച്ചില്ലെന്ന് പിണറായി പി.ബിയിൽ
text_fieldsന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്ന സി.പി.െഎ നിലപാടിൽ സി.പി.എം അവെയ്ലബിൾ പി.ബിയിൽ രൂക്ഷ വിമർശനം. സി.പി.െഎ മുന്നണി മര്യാദ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പി.ബിയിൽ പറഞ്ഞു. സി.പി.െഎയുടെ വിമർശനങ്ങൾക്ക് മറുപടി കൊടുക്കാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ യോഗം ചുമതലപ്പെടുത്തി.
വിമർശനങ്ങൾ ഉന്നയിക്കാൻ ആവശ്യമായ വേദി ഉണ്ടായിരുന്നിട്ടും മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്ന സി.പി.െഎ നടപടിയാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. സി.പി.െഎയുടെ നടപടി അസാധാരണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രതികരിച്ചിരുന്നു. എ.കെ ബാലൻ ഉൾപ്പടെയുള്ള നേതാക്കളും സി.പി.െഎക്കെതിരെ വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു.
ഡൽഹിയിൽ ചേർന്ന അവെയ്ലബിൾ പി.ബി യോഗത്തിൽ പിണറായി വിജയനടക്കം ആറ് പേരാണ് പെങ്കടുക്കുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തിൽ പെങ്കടുക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.