കമൽഹാസനെതിരായ ഭീഷണി മതനിരപേക്ഷതക്ക് എതിരായ കൊലവിളി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാഷിസ്റ്റ് മനസ്സുള്ള മത-വർഗീയ ശക്തികളെ നിയമപരമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമൽഹാസനെതിരെ വധഭീഷണി മുഴക്കിയ വർഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ തയാറാകണം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമൽഹാസനെ നിശ്ശബ്ദനാക്കാൻ ഇത്തരം കൊലവിളികൾക്കും ഭീഷണികൾക്കും ആവില്ലെന്നും തെൻറ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
മഹാത്മാഗാന്ധിക്കും ഗോവിന്ദ് പൻസാരെ, ദാഭോൽകർ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവർക്കും എന്തു സംഭവിച്ചു എന്ന് രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകൾ കൂട്ടിച്ചേർക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. മതനിരപേക്ഷതയുടെ കൊടി ഉയർത്തി ജനങ്ങൾ അണിനിരക്കുന്ന മുന്നേറ്റമാണ് രാജ്യത്താകെ ഉയരേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.