'മികവി'നു പകരം സർക്കാർവിരുദ്ധ വാർത്തകൾ; മുഖ്യമന്ത്രിയുടെ വിഡിയോ കോൺഫറൻസിൽ 'നുഴഞ്ഞുകയറ്റം'
text_fieldsകോഴിക്കോട്: 'മികവിെൻറ കേന്ദ്രം' പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ സ്കൂളുകളെക്കുറിച്ചുള്ള വിഡിയോക്ക് പകരം പ്രദർശിപ്പിച്ചത് സ്വപ്ന സുരേഷിനെയും സ്വർണക്കടത്തിനെയും വടക്കാഞ്ചേരി ഫ്ലാറ്റിനെയുംകുറിച്ച വാർത്തകളുടെ ശബ്ദസന്ദേശം.
മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിലായിരുന്നു എല്ലാവരെയും അമ്പരപ്പിച്ച് സർക്കാറിനെതിരായ വാർത്തകൾ സംപ്രേഷണം ചെയ്തത്. സംസ്ഥാനത്തെ 34 സ്കൂളുകളുടെ ഉദ്ഘാടനമാണ് വിഡിയോ കോൺഫറൻസ് വഴി തിരുവനന്തപുരത്ത് വെച്ച് നടത്തിയത്.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ അധ്യക്ഷ പ്രസംഗത്തിനു ശേഷം, മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിനുമുമ്പ് നിർമാണം പൂർത്തിയാക്കിയ സ്കൂളുകളുമായി ബന്ധപ്പെട്ട വിഡിയോ ആയിരുന്നു കാണിക്കേണ്ടിയിരുന്നത്. വിഡിയോ കാണാൻ വിദ്യാഭ്യാസ മന്ത്രി എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. എന്നാൽ, വിഡിയോക്ക് പകരം ഒരു ചാനലിൽ വന്ന വാർത്തകളുടെ പ്രധാന തലക്കെട്ടുകളുടെ ശബ്ദസംപ്രേഷണമാണ് കേട്ടത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം 34 സ്കൂളുകളിലും പ്രേത്യക ചടങ്ങുകൾ തീരുമാനിച്ചിരുന്നു. ഇതിനായി സ്ഥലം എം.എൽ.എമാരും നേതാക്കളും അധ്യാപകരും വിദ്യാർഥികളുമെല്ലാം കാത്തിരിക്കുന്നുണ്ടായിരുന്നു. സർക്കാറിനെതിരായ ശബ്ദസന്ദേശം കണ്ട് എം.എൽ.എമാരടക്കം പലയിടത്തും ക്ഷുഭിതരായി. സ്കൂളുകളിലെ സാങ്കേതിക തകരാർ ആണെന്ന് കരുതി അധ്യാപകരും ആശങ്കയിലായി.
അഞ്ച് മിനിറ്റിന് ശേഷം ശബ്ദസന്ദേശം അവസാനിച്ചു. പിന്നീടാണ് ആരോ ഹാക്ക് ചെയ്തതാണെന്ന് മനസ്സിലായത്. വിദ്യാഭ്യാസ വകുപ്പിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണ് 'മികവിെൻറ കേന്ദ്രം' പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.