Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്​; ടി.എൻ. പ്രതാപൻ കമീഷന്​ പരാതി നൽകി

text_fields
bookmark_border
TN Prathapan
cancel

തൃശൂർ: ചൊവ്വാഴ്​ച കണ്ണൂരിലെ സി.പി.എം ഓഫിസിൽ പാർട്ടി ചിഹ്നത്തിന്​ മുന്നിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ ചില വാഗ്​ദാനങ്ങളും പ്രഖ്യാപനങ്ങളും ​തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനമാണെന്നും രാഷ്​ട്രീയ ലാഭത്തിന്​ ഒൗദ്യോഗിക പദവി ദുരുപയോഗമാണെന്നും ടി.എൻ. പ്രതാപൻ എം.പി. ഇതുസംബന്ധിച്ച്​ കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷനുകൾക്ക്​ പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.

വൃദ്ധ സദനങ്ങളിലെയും കെയർ ഹോമുകളിലെയും അന്തേവാസികൾക്ക് അവർ താമസിക്കുന്നിടത്ത് വാക്​സിനേഷൻ സൗകര്യമൊരുക്കും, ചൂട് കൂടുതലുള്ള കാലാവസ്ഥയിൽ 11 മുതൽ മൂന്നു​മണി വരെ തൊഴിലാളികളെക്കൊണ്ട് തൊഴിലുടമകൾ ജോലി ചെയ്യിപ്പിക്കരുത്​, അഭ്യസ്​തവിദ്യരായ യുവാക്കൾക്കും സ്ത്രീകൾക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും കെ-ഡെക്​സി​െൻറ വെബ് പോർട്ടലിൽ പേര് രജിസ്​റ്റർ ചെയ്​താൽ ജോലി ലഭിക്കും എന്നീ വാഗ്​ദാനങ്ങളും ഔദ്യോഗിക പ്രഖ്യാപനങ്ങളുമാണ്​ മുഖ്യമന്ത്രി നടത്തിയത്​.

കോവിഡ്​ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട്​ നടത്തിയ പരാമർശങ്ങള​ും ചട്ടലംഘനമാണെന്ന്​ പരാതിയിൽ ബോധിപ്പിച്ചതായി പ്രതാപൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commissionTN Prathapanassembly election 2021Pinarayi VijayanPinarayi Vijayan
News Summary - Pinarayi Vijayan violates code of conduct; T.N. Prathapan lodged a complaint with the commission
Next Story