യു.എ.ഇ സർക്കാറിന്റെ ക്ഷണപ്രകാരം മുഖ്യമന്ത്രി അബൂദബിയിലേക്ക്; പി. രാജീവും റിയാസും ഒപ്പം
text_fieldsതിരുവനന്തപുരം: നാലുദിവസത്തെ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മേയിൽ യു.എ.ഇയിലേക്ക്. യു.എ.ഇ സർക്കാർ ക്ഷണപ്രകാരമാണ് സന്ദർശനം. ഏഴിന് മുഖ്യമന്ത്രി അബൂദബിയിലെത്തും.
നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കും. മേയ് എട്ട് മുതൽ പത്ത് വരെ അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമം.
ഇടത് സർക്കാറിന്റെ രണ്ടാം വാർഷിക ഭാഗമായി അബൂദബി കേരള സോഷ്യൽ സെന്റർ മേയ് എഴിന് നാഷനൽ തിയറ്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിലും പത്തിന് ദുബൈയിലെ പരിപാടിയിലും മുഖ്യമന്ത്രി പൊതുജനങ്ങളുമായി സംവദിക്കും. വ്യവസായ മന്ത്രി പി. രാജീവ്, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി. ജോയ് അടക്കമുള്ളവരും ഒപ്പമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.