മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപ്പെട്ടു
text_fieldsആലുവ: മുഖ്യമന്ത്രി പിണറായി വിജയന് എസ്കോർട്ട് വന്ന ഫയർഫോഴ്‌സ് വാഹനം ആലുവ ദേശത്ത് കണ്ടെയിനർ ലോറിയുമായി കൂട്ടിയിടിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അതേദിശയിൽ വന്ന കണ്ടെയിനർ ലോറിയിലാണ് ഇടിച്ചത്. ആർക്കും സാരമായ പരിക്കില്ല. അപകടത്തെ തുടർന്ന് മറ്റൊരു ഫയർഫോഴ്‌സ് വാഹനം ഒരുക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
79ാം പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകൾ അറിയിക്കാൻ ഇന്ന് വൈകീട്ട് ആറരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആലുവ ഗസ്റ്റ് ഹൗസിലെത്തിയത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിലാണ് ഉമ്മൻചാണ്ടി വിശ്രമിക്കുന്നത്.
15 മിനിറ്റ് നേരം ഉമ്മൻചാണ്ടിയുമായും മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനുമായും മുഖ്യമന്ത്രി സംസാരിച്ചു. അടുത്ത ദിവസം ജർമ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പോകുന്ന ഉമ്മൻചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. മമ്മൂട്ടി അടക്കമുള്ള പ്രമുഖർ ഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.