പൊലീസിലെ ആർ.എസ്.എസ് ഗാങ്; ആനി രാജയുടെ വിമർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസിനെതിരായ സി.പി.ഐ ദേശീയ നേതാവ് ആനി രാജയുടെ വിമർശനങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി. ആനി രാജക്ക് കിട്ടിയ വിവരങ്ങൾ എന്താെണന്ന് മനസ്സിലാക്കാൻ ശ്രമിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
'അവർ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷത്തെ പ്രധാന നേതാവാണ്. ഏതെങ്കിലും വിവരത്തിെൻറ അടിസ്ഥാനത്തിലാവും പരാമർശങ്ങൾ നടത്തിയത്. അവർക്ക് കിട്ടിയ വിവരങ്ങൾ എന്താെണന്ന് മനസ്സിലാക്കാൻ ശ്രമിക്കും' -മുഖ്യമന്ത്രി പറഞ്ഞു.
ആർ.എസ്.എസ് ഗാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്നായിരുന്നു ആനി രാജയുടെ വിമർശനം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നു. പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ദേശീയ തലത്തിൽ തന്നെ ഇത് നാണക്കേടാണെന്നും ആനി രാജ പറഞ്ഞിരുന്നു.
അതേസമയം, ആനി രാജയുടെ പരാമര്‍ശം സി.പി.ഐ നേതൃത്വം തള്ളിയിരുന്നു. ആനി രാജയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നാണ് സി.പി.ഐ നിലപാട്. സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.