'പട്ടിയും ചങ്ങലയും മലബാറിലും തിരുവിതാംകൂറിലും ഒന്നു തന്നെ'; കെ. സുധാകരന് എന്തെങ്കിലും വിഷമം കാണുമെന്ന് പിണറായി
text_fieldsതിരുവനന്തപുരം: 'പിണറായി വിജയൻ ചങ്ങല പൊട്ടിച്ച പട്ടിയെ പോലെ തേരാപാരാ നടക്കുകയാ'ണെന്ന കെ. സുധാകരന്‍റെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മലബാറും തിരുവിതാംകൂറും തമ്മിൽ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലായിടത്തും പട്ടിയും ചങ്ങലയും ഒന്നുതന്നെയാണ്. ഈ പരാമർശത്തിൽ കേസിന് പോകാൻ സർക്കാറിന് താൽപര്യമില്ല. ഓരോരുത്തരുടെയും സംസ്കാരമാണ് മോശം പരാമർശത്തിലൂടെ വ്യക്തമായതെന്നും ആ നിലക്ക് എടുത്താൽ മതിയെന്നും പിണറായി വ്യക്തമാക്കി.
കെ. സുധാകരന്‍റെ പരാമർശത്തെ സമൂഹം വിലയിരുത്തട്ടെ. 'അയാളും ഇയാളും' എന്ന് പറയുന്നതിൽ മലബാറും തിരുവിതാംകൂറും തമ്മിൽ വ്യത്യാസമുണ്ട്. തിരുവിതാംകൂറിൽ അത് ബഹുമാനകുറവായി കാണും. എന്നാൽ, മലബാറിൽ അത് സാധാരണ സംസാരമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് വേളയിൽ ഇത്തരം പരാമർശം വന്നാൽ കേസ് എടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമാവാം പൊലീസ് കേസെടുത്തത്. എന്തെങ്കിലും വിഷമം കൊണ്ടാവാം കെ. സുധാകരൻ ഇത്തരം പദപ്രയോഗങ്ങൾ നടത്തുന്നതെന്നും അതിൽ തനിക്ക് ഒന്നും പറയാനില്ലെന്നും പിണറായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.