സാക്ഷി മഹാരാജ് വെളിപ്പെടുത്തിയത് സംഘപരിവാറിെൻറ മനുഷ്യത്വ വിരുദ്ധമുഖം– പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജ് സംഘപരിവാറിെൻറ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബലാൽസംഗ കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിംഗിനെ ശിക്ഷിച്ചത് ‘ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കോടതിയാണ് ഉത്തരവാദിയെന്നു"മാണ് ബി ജെ പി പാർലമെന്റംഗം സാക്ഷി മഹാരാജ് പ്രതികരിച്ചത്.
കോടതി വിധിയെ തുടർന്നുണ്ടായ അക്രമ സംഭവങ്ങൾ കൂട്ടക്കൊലയായും അനിയന്ത്രിത കലാപമായും മാറിയപ്പോഴാണ് ബി.ജെ.പി നേതാവിെൻറ പ്രതികരണം വന്നത്. കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിെൻറ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂര പരിഹാസവുമാണ് സാക്ഷി മഹാരാജിേൻറതെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള എം.പിയുടെ നീക്കം ക്രിമിനൽ കുറ്റമാണ്. ജമാ മസ്ജിദ് തലവന്‍ ഷാഹി ഇമാമിനെ ഈ വിധത്തില്‍ ശിക്ഷിക്കാന്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ തയാറാകുമോ എന്ന ചോദ്യത്തിലൂടെ സംഘപരിവാറിന് വേണ്ടപ്പെട്ടവർ നിയമത്തിനു അധീതരാണ് എന്നാണ് മഹാരാജ് പ്രഖ്യാപിക്കുന്നത്. ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും വർഗീയതയുടെ നഗ്നമായ പ്രകാശനവും കലാപകാരികൾക്കുള്ള പ്രോത്സാഹനവും ആണ്.
ഗോഡ്സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞതടക്കം പ്രകോപനപരമായ നിരവധി പ്രസ്താവനകൾ നടത്തുകയും അനേകം ക്രിമിനൽ കേസുകളിൽ കുറ്റാരോപിതനാവുകയും ചെയ്തയാളാണ് സാക്ഷി മഹാരാജ്. സംഘപരിവാറിെൻറ നാവാണ് എം.പിയെന്നും അദ്ദേഹത്തിലൂടെ പ്രകടമാകുന്നത് സംഘ പരിവാറിെൻറ നയമാണ്. സാക്ഷിയെ തള്ളിപ്പറയാൻ തയാറാകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഉള്ള ബി.ജെ.പി-ആർ.എസ് .എസ് നേതൃത്വം മൗനസമ്മതം നൽകുകയാണെന്നും പിണറായി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.