അതിഥി സൽക്കാരത്തിൽ മുഖ്യമന്ത്രി മുന്നിൽ
text_fieldsതിരുവനന്തപുരം: അതിഥി സല്‍ക്കാരത്തില്‍ മുന്‍പന്തിയിലുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും യാത്രാപ്പടി, അതിഥി സല്‍ക്കാരത്തിന് ചെലവായ തുക തുടങ്ങിയവ മുഖ്യമന്ത്രി തന്നെയാണ് നിയമസഭയെ അറിയിച്ചത്. ഇതുവരെ 15,19,248 രൂപ ഇതിനായി ചെലവിട്ടിട്ടുണ്ട്. എല്ലാമന്ത്രിമാരുംകൂടി ഇതിനായി ചെലവിട്ടതുക 36,70,499 രൂപയാണ്. യാത്രാപ്പടിയായി ഏറ്റവുംകൂടുതല്‍ തുക വാങ്ങിയത് മന്ത്രി പി. തിലോത്തമനാണ് -6,42,692 രൂപ. ഏറ്റവുംകൂടുതല്‍ ഫോണ്‍ ചാര്‍ജ് വന്നത് മന്ത്രി എ.കെ. ബാലനാണ് -160200 രൂപ. വൈദ്യുതി ഉപഭോഗത്തില്‍ മുഖ്യമന്ത്രിയാണ് മുന്നില്‍. 3,11,790 രൂപയാണ് വൈദ്യുതി ചാര്‍ജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.