താല്‍ക്കാലിക നിയമനം നല്‍കി സ്ഥിരപ്പെടുത്തല്‍; മന്ത്രി ബാലന് മുഖ്യമന്ത്രിയുടെ തിരുത്ത്
text_fieldsതിരുവനന്തപുരം: അഭ്യസ്തവിദ്യരായ പട്ടികവര്‍ഗക്കാര്‍ക്ക് മുഴുവന്‍ ജോലി നല്‍കുകയും പിന്നീട് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുമെന്നുമുള്ള മന്ത്രി എ.കെ. ബാലന്‍െറ പ്രഖ്യാപനത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ തിരുത്ത്.
ഗോത്രബന്ധു പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയില്‍ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള 241 പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളെ സ്കൂളുകളില്‍ നിയമിക്കുമെന്നും അവരെ പിന്നീട് സ്ഥിരപ്പെടുത്താനുള്ള സംവിധാനം ഒരുക്കാന്‍ പി.എസ്.സിയോട് ആവശ്യപ്പെടുമെന്നുമായിരുന്നു ബാലന്‍െറ പ്രഖ്യാപനം. ഇതുകേട്ടയുടന്‍ മുഖ്യമന്ത്രി എഴുന്നേറ്റ് കേരളത്തില്‍ ഒരു നിയമനവ്യവസ്ഥയുണ്ടെന്നും അതില്‍നിന്ന് വ്യത്യസ്തമായി ഒരു വകുപ്പിനും പോകാന്‍ കഴിയില്ളെന്നും വ്യക്തമാക്കി. ഇതോടെ നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കുമെന്ന് പറഞ്ഞ് മന്ത്രി ബാലന്‍ പിന്‍വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.