Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പിണറായിയുടെ...

‘പിണറായിയുടെ ഏകാധിപത്യം കമ്യൂണിസ്റ്റ്​ പാർട്ടിയെ തകർക്കും’; സി.​പി.​എം നേ​താ​വി​ന്‍റെ ശ​ബ്​​ദ സം​ഭാ​ഷ​ണം പു​റ​ത്ത്

text_fields
bookmark_border
pinarayi vijayan
cancel

പ​ന്ത​ളം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന സി.​പി.​എം നേ​താ​വി​ന്‍റെ ശ​ബ്ദ​സം​ഭാ​ഷ​ണം പു​റ​ത്ത്. പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ലെ അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റും സി.​പി.​എം പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി അംഗവുമായ അ​ഡ്വ. ബി. ​ബെ​ന്നി​യു​ടെ ശ​ബ്ദ​സം​ഭാ​ഷ​ണ​മാ​ണ് പ​ന്ത​ളം ഏ​രി​യ ക​മ്മി​റ്റി​യു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലൂ​ടെ പു​റ​ത്താ​യ​ത്. ഏ​കാ​ധി​പ​തി​യാ​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ നി​ലം​പ​തി​ച്ച ക​ഥ സൂ​ചി​പ്പി​ക്കു​ന്ന ബെ​ന്നി, പി​ണ​റാ​യി​യു​ടെ ഏ​കാ​ധി​പ​ത്യം ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി​യെ ത​ക​ർ​ക്കു​മെ​ന്ന്​ പ​റ​യു​ന്നു.

മു​ട്ടു​മ​ട​ക്കി​യും മു​ട്ടി​ടി​ച്ചും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​തി​രു​ന്നാ​ൽ പാ​ർ​ട്ടി ന​ശി​ക്കും. പാ​ർ​ട്ടി ത​ന്ന സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കൊ​പ്പം കൈ​യി​ൽ​നി​ന്ന്​ പ​ണം മു​ട​ക്കി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ 39 സീ​റ്റും നേ​ടി സ്റ്റാ​ലി​ൻ ക​രു​ത്ത് തെ​ളി​യി​ച്ചു. കേ​ര​ള​ത്തി​ലാ​ക​ട്ടെ പാ​ർ​ട്ടി ഒ​രു സീ​റ്റി​ൽ ഒ​തു​ങ്ങി. ഇ​തു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി​ക്ക്​ എ​ന്ത് ന​ട​പ​ടി വേ​ണ​മെ​ങ്കി​ലും സ്വീ​ക​രി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ബെ​ന്നി വോ​യ്​​സ് മെ​സേ​ജ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Communist PartyDictatorshipPinarayi Vijayan
News Summary - 'Pinarayi's Dictatorship Will Destroy Communist Party'
Next Story