കൊടുംചൂടിന് ആശ്വാസമായി പൈനാപ്പിൾ
text_fieldsപുനലൂർ: കിഴക്കൻ മലയോര മേഖലയിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിൽനിന്ന് ജനങ്ങൾക്ക് ആശ്വാസമായി കൈതച്ചക്ക കച്ചവടം സജീവമായി.
ഈ മേഖലയിലെ തോട്ടങ്ങളിൽ കൃഷിചെയ്തെടുത്ത കൈതച്ചക്കയാണന്ന പ്രത്യേകതയുമുണ്ട്. തോട്ടങ്ങളിൽനിന്ന് വിളവെടുത്ത് മറ്റ് വിപണികളില്ലാത്തതിനാൽ കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്. കൂടാതെ ഇത്തവണ നല്ല വിളവ് ലഭിച്ചതും ഉൽപാദന വർധനവിന് കാരണമായി.
മുമ്പ് കിലോക്ക് 20 മുതൽ 40 രൂപ വരെ വിലകിട്ടിയിരുന്ന കൈതച്ചക്ക ഇപ്പോൾ പത്ത് മുതൽ 20 രൂപവരെ വിലയ്ക്കാണ് വിൽക്കുന്നത്. ഈ വേനൽകാലത്ത് ഇത്രത്തോളം വിലകുറച്ച് ലഭിക്കുന്ന ഒരു പഴവർഗവും വിപണിയിലില്ല.
മുമ്പ് ചൂടുകാലത്ത് തണ്ണിമത്തൻ ആശ്വാസ വിലയ്ക്ക് ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ കിലോക്ക് 15 രൂപക്ക് മുകളിലാണ് വില.
കോവിഡ് നിയന്ത്രണത്തോടെ കയറ്റുമതിയടക്കം നിലച്ചതാണ് നാട്ടിൻപുറത്ത് പോലും തുച്ഛവിലക്ക് സുലഭമായി കൈതച്ചക്ക ലഭിക്കാൻ ഇടയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.