പൈനാപ്പിൾ താങ്ങുവില വർധന പരിഗണനയില്‍ –മന്ത്രി സുനില്‍കുമാര്‍
text_fieldsമൂവാറ്റുപുഴ: കേരളത്തിലെ പ്രധാന പഴവര്‍ഗമായ പൈനാപ്പിളിെൻറ താങ്ങുവില വർധിപ്പിക്കുന്നത് സര്‍ക്കാറിെൻറ പരിഗണനയിലാെണന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സംസ്ഥാന കൃഷി വകുപ്പിനുകീഴിെല പൊതുമേഖല സ്ഥാപനമായ വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയില്‍ പുതുതായി നിര്‍മിച്ച ജ്യൂസ് പ്ലാൻറിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൈനാപ്പിളിന് സംസ്ഥാന സര്‍ക്കാര്‍ 15 രൂപയാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. പൈനാപ്പിള്‍ ഉല്പാദനരംഗത്തെ െചലവുകള്‍ കണക്കാക്കുമ്പോള്‍ താങ്ങുവില അപര്യാപ്തമാണ്. വിദേശത്തടക്കം വിപണിയില്‍ സംസ്ഥാനത്തെ പൈനാപ്പിളിന് പ്രിയമേറിക്കൊണ്ടിരിക്കുകയാെണന്നും മന്ത്രി പറഞ്ഞു. അഞ്ച് ഏക്കറിൽ ആരംഭിക്കുന്ന പൈനാപ്പിള്‍ കൃഷിയുടെ നടീല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ കമ്പനി ചെയര്മാന് ഇ.കെ. ശിവന് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ആദ്യവില്പന നടത്തി. മാനേജിങ് ഡയറക്ടര്‍ ഷിബുകുമാര്‍ എല്‍. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറുമാരായ ഷെല്‍മി ജോണ്‍സ്, ഓമന മോഹനന്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.ജി. രാധാകൃഷ്ണന്, വാര്‍ഡ് മെംബര്‍ സെല്‍ബി ജോണ്‍, ഷാജുമുദ്ദീന്.എച്ച്, ശ്രീദേവി, ടി.എം. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.