സദാചാര പൊലീസിങ്: യുവതിയും യുവാവും വിവാഹിതരായി
text_fieldsതിരുവനന്തപുരം: കനകക്കുന്ന് കോമ്പൗണ്ടില്‍ ഒരുമിച്ച് ഇരുന്നതിന് പൊലീസ് അപമാനിച്ച സംഭവത്തിലെ യുവതിയും യുവാവും വിവാഹിതരായി. തിരുവനന്തപുരം സ്വദേശി വിഷ്ണുവും ആരതിയുമാണ് ചൊവ്വാഴ്ച രാവിലെ വിവാഹിതരയായത്. തുടര്‍ന്ന് ഉച്ചയോടെ സൃഹൃത്തുക്കള്‍ക്കൊപ്പം പ്രശ്നങ്ങള്‍ക്കിടയാക്കിയ കനകക്കുന്നിലത്തെി കേക്ക് മുറിച്ച് വിതരണം ചെയ്തു. തങ്ങളുടെ വിവാഹം നേരത്തേ നിശ്ചയിച്ചിരുന്നെന്നും വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് നിശ്ചയിച്ചതിലുംമുമ്പ് വിവാഹിതരായതെന്നും വിഷ്ണു പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച മ്യൂസിയത്തില്‍ ഇരുന്ന ഇരുവരെയും പൊലീസ് ചോദ്യംചെയ്തത് വിവാദമായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ സംഭവം യുവാവ് പുറത്തറിയിക്കുകയും ചെയ്തു. ഇതിനിടെ സംസ്ഥാന പൊലീസ് മേധാവി വിഷയത്തില്‍ ഇടപെടുകയും പൊലീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.