ശാസ്ത്രീയ സംഗീതത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് യേശുദാസ് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അഗ്രഹാര തെരുവീഥികളിലും പണ്ഡിതശ്രേഷ്ഠന്മാരുടെ സദസ്സുകളിലും പരിമിതപ്പെട്ടു നിന്ന ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതിലും വലിയ പങ്കാണ് യേശുദാസ് വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രിയ സംഗീതത്തിന്റെയും ശാസ്ത്രീയ സംഗീതത്തിന്റെയും രംഗത്ത് ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ ജെ യേശുദാസ്, മലയാളിയുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
യേശുദാസിന്റെ പാട്ട് ഒരു മാസ്മരികതയാണ്. അരനൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള ആ കലാസപര്യയില്‍ ചലച്ചിത്രസംഗീതത്തിന് ലഭിച്ചത് പതിനായിരക്കണക്കിനു ഗാനങ്ങളാണ്. മികച്ച ഗായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പുരസ്കാരം നിരവധി തവണ മലയാളത്തിലേക്കു കൊണ്ടുവന്ന യേശുദാസിനു കേരള സര്‍ക്കാരിന്റെ പുരസ്കാരം 17 തവണ ലഭിച്ചു.
മലയാളത്തില്‍ മാത്രമല്ല മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. മതനിരപേക്ഷമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് അദ്ദേഹം എന്നും ഇടപെടുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേർന്നുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലായിരുന്നു പിണറായി വിജയന്റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.